Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിളച്ചുമറിഞ്ഞ് തമിഴകം, ക്ലൈമാക്സ് പ്രവചിക്കാനാവാത്ത ത്രില്ലര്‍; പനീര്‍സെ‌ല്‍‌വം വിജയക്കൊടി ഉയര്‍ത്തുമോ?

പനീര്‍സെ‌ല്‍‌വം വിജയക്കൊടി ഉയര്‍ത്തുമോ?

Tamilnadu
, വ്യാഴം, 9 ഫെബ്രുവരി 2017 (16:53 IST)
തമിഴകം പൊട്ടിത്തെറിക്കുകയാണ്. രണ്ട് ചേരികളായി ജയലളിതയുടെ അണ്ണാ ഡി എം കെ തിരിഞ്ഞിരിക്കുന്നു. ഒരു ചേര്‍ നയിക്കുന്നത് ശശികല. മറുചേരിയില്‍ പനീര്‍‌സെല്‍‌വം. ജനപിന്തുണ തനിക്കാണെന്ന് പനീര്‍‌സെല്‍‌വം പറയുമ്പോള്‍ എം എല്‍ എമാരുടെ തലയെണ്ണിക്കാട്ടിയാണ് ശശികല കരുത്ത് പ്രകടിപ്പിക്കുന്നത്.
 
എന്തായാലും ദിവസങ്ങള്‍ക്കകം തമിഴ്നാട് രാഷ്ട്രീയത്തിലെ എല്ലാ കണ്‍‌ഫ്യൂഷനുകളും മാറുമെന്ന് തന്നെയാണ് സൂചന. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തമിഴകം ആരുഭരിക്കുമെന്നതിന് കൃത്യമായ ഉത്തരം ലഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
 
തമിഴകം ഇതുവരെ സാക്‍ഷ്യം വഹിച്ചിട്ടില്ലാത്ത ത്രസിപ്പിക്കുന്ന രാഷ്ട്രീയക്കാഴ്ചകളാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ ഈ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കെല്ലാം കേന്ദ്രമായി മാറുകയാണ്. 
 
അതേസമയം, അണ്ണാ ഡി എം കെ മുതിര്‍ന്ന നേതാവ് തമ്പിദുരൈ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ച നടത്തി. ശശികല വിഭാഗത്തിലെ കരുത്തനായ തമ്പിദുരൈ മോദിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് രാഷ്ട്രീയ നിരീക്ഷകര്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗവര്‍ണര്‍ ചെന്നൈയില്‍ എത്തി; പനീര്‍സെല്‍വവുമായി അഞ്ചുമണിക്ക് കൂടിക്കാഴ്ച; ശശികലയെ 07.30ന് കാണും