Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിശ - വേറിട്ട കാഴ്ചയൊരുക്കുന്ന ഇസ്ലാമിക പ്രദര്‍ശനം

ദിശ - വേറിട്ട കാഴ്ചയൊരുക്കുന്ന ഇസ്ലാമിക പ്രദര്‍ശനം
WDWD
ഭീകരതയ്ക്കും സാമൂഹിക അനാചാരങ്ങള്‍ക്കും യുദ്ധത്തിനും എതിരെയുള്ള ബോധവത്ക്കരണ സന്ദേശത്തിന്‍റെ ദീപശിഖകളുമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഒരു പ്രദര്‍ശനം.

തിരുവനന്തപുരത്തെ പാളയം ഇസ്ലാമിക സെന്‍ററിലെ കേരള ഡയലോഗ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ദിശ എന്ന പേരില്‍ നടക്കുന്ന ഈ പ്രദര്‍ശനം തീര്‍ത്തും വേറിട്ടു നില്‍ക്കുന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് മനസ്സിനെ മഥിക്കുന്ന ഒരു അനുഭവമായി അത് മാറുന്നു.

ഇപ്പോഴത്തെ സാമൂഹിക പ്രശ്നങ്ങളേയും മനുഷ്യന്‍റെ ജീവിതാവസ്ഥയേയും ജനപക്ഷത്തു നിന്ന് വിശകലനം ചെയ്യുകയും മതത്തിന്‍റേയും തീവ്രവാദത്തിന്‍റെയും മേല്‍ക്കോയ്മകളുടെയും പേരില്‍ പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കുന്ന ആഗോള ഭീകരതയ്ക്കെതിരെയുള്ള ഒരു ഉണര്‍ത്തു പാട്ടാണിത്.
webdunia
WDWD


അതോടൊപ്പം ഇസ്ലാമിനെ കുറിച്ചുള്ള അറിവുകള്‍ പകരുന്ന പലതും പ്രദര്‍ശനത്തിന് ഒരുക്കിയിട്ടുണ്ട്. മധ്യകാലഘട്ടത്തിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങള്‍, അതിനു വഴിയൊരുക്കിയവരുടെ വിവരങ്ങളും പതിനാലു നൂറ്റാണ്ടു മുമ്പ് കലണ്ടറായി അറബികള്‍ ഉപയോഗിച്ചിരുന്ന ഉപകരണവും കൌതുകം ജനിപ്പിക്കുന്നതോടൊപ്പം വിജ്ഞാനം പകരുകയും ചെയ്യുന്നു.

മസ്ജിദ്, നമസ്കാരം, ഹജ്ജ് എന്നിവ ചിത്രീകരിക്കുന്ന സ്റ്റാളുകള്‍, ഇസ്ലാമിനെ അടുത്തറിയാന്‍ വഴിയൊരുക്കുന്ന വെബ്സൈറ്റുകള്‍, തുടര്‍ പഠനങ്ങള്‍ക്ക് ഉതകുന്ന കൌണ്‍സിലിംഗ്, പുസ്തക പ്രദര്‍ശനം, പോസ്റ്റല്‍ ലൈബ്രറി എന്നിവ നാല്‍പ്പതോളം സ്റ്റാളുകളുള്ള ഈ പ്രദര്‍ശനത്തിലുണ്ട്.

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് എട്ടു മുപ്പതു വരെയുള്ള പ്രദര്‍ശനത്തില്‍ പ്രവേശനം സൌജന്യമാണ്. നവംബര്‍ ഒമ്പതിനാണ് സമാപനം. മന്ത്രി ബിനോയ് വിശ്വമാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്.

Share this Story:

Follow Webdunia malayalam