International Youth Day: ആഗസ്റ്റ് 12 – അന്താരാഷ്ട്ര യുവജന ദിനം

1999-ല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഈ ദിനം, 2000 മുതല്‍ ലോകമെമ്പാടും വിവിധ പരിപാടികളിലൂടെ ആചരിക്കപ്പെടുന്നു.

അഭിറാം മനോഹർ
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (09:40 IST)
International Youth Day
യുവജനങ്ങള്‍ ഓരോ രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭാവി മാത്രമല്ല, ഇന്നത്തെ പുരോഗതിക്കും മാറ്റത്തിനും നേതൃത്വം നല്‍കുന്ന ശക്തിയുമാണ്. ഈ സത്യത്തെ ലോകത്തിന് ഓര്‍മ്മപ്പെടുത്താനും, യുവാക്കളുടെ കഴിവുകള്‍, സ്വപ്നങ്ങള്‍, പങ്കാളിത്തം എന്നിവയെ അംഗീകരിക്കാനുമായാണ് ആഗസ്റ്റ് 12-ന് അന്താരാഷ്ട്ര യുവജന ദിനമായി (International Youth Day) ആഘോഷിക്കുന്നത്. 1999-ല്‍ ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച ഈ ദിനം, 2000 മുതല്‍ ലോകമെമ്പാടും വിവിധ പരിപാടികളിലൂടെ ആചരിക്കപ്പെടുന്നു.
 
യുവജനങ്ങള്‍ നേരിടുന്ന സാമൂഹിക, സാമ്പത്തിക, പരിസ്ഥിതി വെല്ലുവിളികളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് അന്താരാഷ്ട്ര യുജനദിനം ലക്ഷ്യമിടുന്നത്. വിദ്യഭ്യാസം, തൊഴില്‍, പരിസ്ഥിതി സംരക്ഷണം, സാങ്കേതിക വിദ്യ, ലിംഗസമത്വം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ യുവാക്കളുടെ സജീവ പങ്കാളിത്തം ലോകത്തിന്റെ ഭാവി നിര്‍ണയിക്കുന്നു. വിവിധ രാജ്യങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍, ചര്‍ച്ചകള്‍, കലാപരിപാടികള്‍, സ്വയം സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ യുവജന ദിനം ആചരിക്കപ്പെടുന്നു.
 
യുവജന ദിനം, ഒരു ആഘോഷ ദിനമത്രമല്ല  സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കാന്‍, പുതിയ ആശയങ്ങള്‍ നടപ്പിലാക്കാന്‍, നേതൃത്വ പാടവങ്ങള്‍ വികസിപ്പിക്കാന്‍, സഹകരണം വളര്‍ത്താന്‍ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന അവസരമാണ്. ഭാവി തലമുറയ്ക്കായി ഒരു മികച്ച ലോകം സൃഷ്ടിക്കാന്‍ യുവാക്കള്‍ കൈകൊള്ളുന്ന ഓരോ ചെറു ചുവടുകളും സമൂഹത്തെ മാറ്റാന്‍ കഴിയും എന്നതാണ് ഈ ദിനത്തിന്റെ ഏറ്റവും വലിയ സന്ദേശം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

അടുത്ത ലേഖനം
Show comments