Select Your Language

Notifications

webdunia
webdunia
webdunia
webdunia

തകര്‍ന്ന ആണവ കേന്ദ്രങ്ങളിലെ യുറേനിയം ഇറാന്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍

തകര്‍ന്ന ആണവ കേന്ദ്രത്തിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് വീണ്ടെടുക്കാന്‍ കഴിയും.

ബങ്കർ ബസ്റ്റർ ബോംബ്,അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകൾ,ഇറാന്റെ ആണവ സൈറ്റുകൾ തകർക്കുമോ,ബങ്കർ ബസ്റ്റർ ശേഷി,ഇറാൻ അമേരിക്ക യുദ്ധ ഭീഷണി,Bunker Buster bomb,US bunker buster capabilities,Iran nuclear site bombing,Deep penetration bombs

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ജൂലൈ 2025 (21:15 IST)
തകര്‍ന്ന ആണവ കേന്ദ്രങ്ങളിലെ യുറേനിയം ഇറാന്‍ വീണ്ടെടുക്കാന്‍ ശ്രമിച്ചാല്‍ ആക്രമിക്കുമെന്ന് ഇസ്രയേല്‍. വാഷിംഗ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥനാണ് ഈകാര്യം പറഞ്ഞത്. തകര്‍ന്ന ആണവ കേന്ദ്രത്തിലെ സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന് വീണ്ടെടുക്കാന്‍ കഴിയും. എന്നാല്‍ അത്തരം ഒരു ശ്രമം നടത്തിയാല്‍ ആക്രമിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെ പങ്കാളിത്തം ഉണ്ടായാലും ഇല്ലെങ്കിലും തങ്ങള്‍ ആക്രമിക്കുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ആണവായുധം നിര്‍മിക്കുന്നില്ലെന്നാണ് ഇറാന്‍ പറയുന്നത്.
 
അതേസമയം ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടി നിര്‍ത്താന്‍ ഉടമ്പടി ഈയാഴ്ച തന്നെ ഉണ്ടാകുമെന്ന് നേരത്തെ അമേരിക്കയും സൂചന നല്‍കിയിരുന്നു.
 
2023 ഒക്ടോബര്‍ 7 നാണ് ഇസ്രയേല്‍ അതിര്‍ത്തികളില്‍ ഹമാസ് ആക്രമണം നടത്തിയത്. ആ സമയം 251 പേരേ ബന്ധികളാക്കുകയും ചെയ്തിരുന്നു. ഇതില്‍ 49പേര്‍ ഇപ്പോഴും തടങ്കലിലാണ് 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംബുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഹമാസിന്റെ സമീപകാലത്തെ ആക്രമണങ്ങളില്‍ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീം - 2025 കേരള എന്‍ജിനിയറിങ്: ന്യൂനതകള്‍ പരിഹരിക്കാന്‍ അവസരം