Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി ജെ പി നേരിടുന്നത് വലിയ തകർച്ച, 2019ൽ രാജ്യം കോൺഗ്രസിനൊപ്പം നിൽക്കുമോ ?

തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ബി ജെ പി നേരിടുന്നത് വലിയ തകർച്ച, 2019ൽ രാജ്യം കോൺഗ്രസിനൊപ്പം നിൽക്കുമോ ?
, ചൊവ്വ, 11 ഡിസം‌ബര്‍ 2018 (15:09 IST)
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങൾ ബി ജെ പിയുടെ വലിയ തകർച്ചയേയും കോൺഗ്രസിന്റെ തിരിച്ചുവരവിനെയും കാട്ടുന്നതാണ്. ചത്തിസ്ഗഡിലെയും, രാജസ്ഥാനിലെയും മധ്യപ്രദേശിലെയും, തെലങ്കാനയിലെയും, മിസോറാമിലെയും തിരഞ്ഞെടുപ്പ് ഫലങ്ങളിൽ രാഷ്ട്രീയ ലോകം കാണുന്നത് 2019ൽ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ്. 
 
ഈ ഫലങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെയുള്ള ആയുധങ്ങളായി മാറുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. രാജസ്ഥാൻ കോൺഗ്രസ് തിരിച്ചുപിടിച്ചുകഴിഞ്ഞു എന്നു വേണമെങ്കിൽ പറയാം. ചത്തിസ്ഗഡിലും കോൺഗ്രസ് തന്നെയാണ് മുന്നിൽ. ബി ജെ പി മുന്നിട്ടുനിൽക്കുന്നത് മധ്യപ്രദേശിൽ മാത്രമാണ്. അവിടെ പക്ഷേ ഓരോ നിമിഷവും ലീഡ് നില മാറി മറിയുംകയാണ് ഭരണം ആർക്കു പിടിക്കാനാകും എന്ന് ഇപ്പോൾ പ്രവജിക്കുക അസാദ്യം 
 
അഞ്ച് സംസ്ഥാനങ്ങളിൽ മധ്യപ്രദേശ് ഒഴികെ മറ്റൊരിടത്തും ബി ജെപിക്ക് നേട്ടമുണ്ടാക്കാൻ സാധിച്ചില്ല എന്നത് മോദി സർക്കാരിന്റെ നാലു വർഷത്തെ പ്രതിഫലനമായാണ് കണക്കാക്കപ്പെടുക. എന്നാൽ ഈ ഫലങ്ങൾകൊണ്ട് മാത്രം ബി ജെ പി 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ പരാജയം നേരിടും എന്ന് പറയാനാകുമോ ?
 
അത്തരം ഒരു പ്രവചനം അസാധ്യമാണെങ്കിലും സാധ്യക കൂടി വരികയാണ് എന്ന് പറയാം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നേറ്റമാണ് അതിന്റെ പ്രധാന കാരണം. കോൺഗ്രസിന് സ്വന്തം നിലക്ക് ബി ജെ പിയെ തകർക്കുക അസാധ്യം തന്നെയായിരിക്കും. പക്ഷേ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ മുന്നേറ്റം മഹാസഖ്യം എന്ന ആശയത്തിന് മറ്റു പാർട്ടികൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കാൻ ഇടയാക്കും.
 
ഇത്തരത്തിൽ പ്രദേശിക ദേശീയം അടിസ്ഥാനത്തിൽ പ്രതിപക്ഷ പാർട്ടികളുടെ ഒത്തുചേരൽ സംഭവിച്ചാൽ 2019 ലെ ലോക്സഭ തിരഞ്ഞെടിപ്പ് ബി ജെ പിക്ക് കഠിനമായിരിക്കും എന്നു തന്നെ പറയാം. ഈ ട്രന്റ് ലോക്സഭ തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കും എന്ന് പറയാനാകില്ലെങ്കിലും പ്രതിപക്ഷ പാർട്ടികൾക്ക് ഉപയോഗപ്പെടുത്താവുന്ന സുവർണാവസരമാണ് ഇത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുഹൃത്തിനുവേണ്ടി ഡ്രൈവിംഗ് ടെസ്റ്റ് എഴുതാനെത്തി, ദുബായിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി !