Webdunia - Bharat's app for daily news and videos

Install App

കരിമണലിനേക്കാൾ വിലകുറവാണോ മനുഷ്യ ജീവിതങ്ങൾക്ക് ?

Webdunia
വ്യാഴം, 17 ജനുവരി 2019 (13:48 IST)
ആലപ്പാട് എന്ന ഗ്രാമ ഇല്ലാതാവുകയാണ് എന്ന് നമ്മൽ ഓരോ മലയാളികളും ഇപ്പോൾ മനസിലാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആളുകൾ നടത്തിയ ഇടപെടലുകളാണ്  വർഷങ്ങളായി ഒരുകൂട്ടം ആളുകൾ സ്വന്തം നാട്ടിൽ ജീവിച്ചു മരിക്കുന്നതിനായി നടത്തുന്ന സമരത്തെ മുഖ്യധാരാ ചർച്ചാ വിഷയമാക്കി മാറ്റിയത്.
 
ആലപ്പാട്ടെ പ്രശ്നം എന്തെന്ന് മനസിലാക്കാൻ ആ നാടിന്റെ കഴിഞ്ഞ കുറച്ചുകാലത്തെ ചിത്രങ്ങൾ ഒരുമിച്ചുവച്ച് നോക്കിയാൽ മതിയാകും. കര ഇല്ലാതാകുന്നു. കരയിലേക്ക് കടൽ കയറി കായലിലേക്ക് ചേരാൻ തയ്യാറെടുക്കുന്നു. ആലപ്പാട് എന്ന പ്രദേശത്തിന്റെ നല്ലൊരു പങ്കും ഇപ്പോൾ കടൽ‌വെള്ളത്തിനടിയിലായിരിക്കുന്നു.
 
കരിമണൽ ഒരു റിസോഴ്സ് തന്നെയാണ്. അക്കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ അതിന് രാജ്യത്തെ പൌരൻ‌മാരെക്കാൾ വില കൽപ്പിക്കുന്നത് ശരിയായി കാണാൻ കഴിയില്ല. കരിമണലിനായി കുഴിച്ച ഇടങ്ങൾ ഒരോന്നും കടലിന്റെ ഭാഗമായി മാറിയത് വലിയ വീഴ്ച തന്നെയാണ്.
 
മത്സ്യത്തൊഴിലാളികളാണ് 90 ശതമാനം ആലപ്പാട്ടുകാരും. അവരുടെ ജീവിതമാർഗവും ജീവിക്കാനുള്ള അവകശവും വർഷങ്ങളായി ചോദ്യം ചെയ്യപ്പെടുന്നു, ഇല്ലാതാക്കപ്പെടുന്നു. ആലപ്പാട് കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിൽ വിഘടനവാദികൾ കടന്നുകയറിയിട്ടുണ്ട് എന്നും സമരത്തെ അനുകൂലിക്കുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ട് എന്നുമാണ് സമരങ്ങളെ പ്രതിരോധിക്കാനായി പ്രധാനമായും ഉയരുന്ന വാദം.
 
ഇക്കാര്യവും തള്ളിക്കളയാൻ ആവില്ല. ഇത്തരം സമരങ്ങളിൽ കടന്നുകയറി മറ്റു ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നത് വിഘടനവാദികളുടെ രീതി തന്നെയാണ്. ഒരു സമരം ഉണ്ടാകുമ്പോൾ അതിനെ രാഷ്ട്രീയമായി മുതലെടുക്കാനും ആളുകൾ ഉണ്ടാകും. പക്ഷേ ആലപ്പാട്ടെ ജനങ്ങളുടെ ആവശ്യവും അവരുടെ ഭീതിയും ഇവിടെ പ്രധാനമാണ്. 
 
ആലപ്പാട് പോലെയുള്ള ഒരു പ്രദേശത്ത് കരിമണൽ ഖനനം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് മനസിലാക്കിയാൽ പ്രദേശ വാസികളുടെ ആവശ്യം തെറ്റാണെന്ന് ആർക്കും പറയാൻ സാധിക്കില്ല. കടലിലെ ജലനിരപ്പിൽ ചെറുതായി ഉണ്ടാകുന്ന വ്യത്യാസങ്ങൾ പോലും പ്രശ്നങ്ങൾക്ക് കാരണമാകും. ചെറിയ കടൽ‌ക്ഷോപങ്ങൾ പോലും വലിയ അപകടങ്ങളിലേക്ക് നീങ്ങും.
 
സമരത്തിൽ വിഘടനവാദികൾ നുഴഞ്ഞുകയറിയിട്ടുണ്ടാകാം. സമരത്തെ രാഷ്ട്രീയമായി മുതലെടുക്കുന്നവരും ഉണ്ടാകാം പക്ഷേ സമരക്കാരുടെ ആവശ്യങ്ങൾ ന്യായമകുമ്പോൾ സമരത്തിനെതിരെയുള്ള ഇത്തരം വിമർശനങ്ങൾക്ക് മുനയില്ലാതാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments