Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഫോൺ വാങ്ങാനായി കിഡ്നി വിറ്റു, ഒടുവിൽ യുവാവിന് സംഭവിച്ചതിങ്ങനെ !

ഐഫോൺ വാങ്ങാനായി കിഡ്നി വിറ്റു, ഒടുവിൽ യുവാവിന് സംഭവിച്ചതിങ്ങനെ !
, വ്യാഴം, 17 ജനുവരി 2019 (11:16 IST)
ബീജിങ്ങ്: ഐഫോൺ വാങ്ങുന്നതിനായി കിഡ്നി വിറ്റ യുവാവ് ഒടുവിൽ ആന്തരിക അവയവങ്ങളുടെ തകരാറ് മൂലം കിടപ്പിലായി. ചൈനക്കാരനായ വാങ് ഷാങ്കുവിനാണ് ഐ ഫോണിനോടുള്ള അമിത ആഭിനിവേഷം കാരണം ആരോഗ്യം തന്നെ നഷ്ടമായത്.
 
2011ൽ വെറും 17 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് വാങ് ഷാങ്കു ഐഫോണിന്റെ പുതിയ മോഡൽ വാങ്ങുന്നതിനായി തന്റെ കിഡ്നി അനധികൃതമായി വിൽക്കുന്നത്. 4,500 ഓസ്‌ട്രേലിയന്‍ ഡോളറിനായിരുന്നു യുവാവ് തന്റെ കിഡ്നി വിറ്റത്, ഈ പണം കൊണ്ട് ഐഫോൺ 4, ഐപാഡ് 2 എന്നിവ യുവാവ് വാങ്ങീ.
 
എന്നാൽ കിഡ്നി വിറ്റ് അധികാലം കഴിയുന്നതിന് മുൻപ തന്നെ യുവാവിന്റെ ശരീരത്തിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങി. കിഡ്നിയുടെ പ്രവർത്തനങ്ങൾ താളം തെറ്റിയതോടെ മറ്റു ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളീലും പ്രശ്നങ്ങൾ ഉണ്ടായി. ഇതോടെയാണ് യുവാവ് അസുഖ ബാധിതനായി കിടപ്പിലായത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേഴ്സുമാർ അടുത്തെത്തിയാൽ നിതംബത്തിൽ സ്പർശിക്കും, അറിഞ്ഞില്ലെന്നു കണ്ടാൽ വസ്ത്രത്തിനുള്ളിലൂടെ കയ്യിടും; ഞരമ്പുരോഗിയായ ഡോക്ടർക്ക് ഒടുവിൽ പണി കിട്ടി