ചെങ്ങന്നൂരില്‍ ബി ജെ പിക്ക് പാലം വലിക്കുമോ ബിഡി‌ജെ‌എസ്?

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (21:21 IST)
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ ചൂട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കുകയാണ്. എല്ലാ മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് ആലോചനകള്‍ ആരംഭിച്ചു. മഞ്ജു വാര്യര്‍ മത്സരിക്കുന്നില്ല എന്ന് പ്രഖ്യാപിച്ച സിപി‌എം ഉചിത സ്ഥാനാര്‍ത്ഥിയെ ഉടന്‍ തന്നെ കണ്ടെത്തുമെന്നാണ് അറിയുന്നത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി പി സി വിഷ്ണുനാഥ് തന്നെ വരാനാണ് സാധ്യത.
 
എന്നാല്‍ ബി ജെ പി മുന്നണിയില്‍ വലിയ പ്രശ്നം നടക്കുകയാണ്. ചെങ്ങന്നൂരില്‍ സ്വതന്ത്രമായി മത്സരിക്കാനാണ് ബി ഡി ജെ എസിന്‍റെ തീരുമാനം. ബി ജെ പിയുമായി ചേര്‍ന്നുപോകേണ്ടതില്ലെന്ന നിലപാടിലാണ് അവര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളുമായി സഖ്യമുണ്ടാക്കിയതിനാലാണ് ചെങ്ങന്നൂരില്‍ ബി ജെ പിക്ക് നേട്ടമുണ്ടാക്കാനായതെന്നാണ് ബി ഡി ജെ എസിന്‍റെ അവകാശവാദം. എന്നാല്‍ അത് പൂര്‍ണമായും അംഗീകരിക്കാന്‍ ബി ജെ പി തയ്യാറല്ല.
 
ആറായിരം വോട്ടുമാത്രമുണ്ടായിരുന്ന ബി ജെ പി കഴിഞ്ഞ തവണ ചെങ്ങന്നൂരില്‍ 40000ന് മുകളില്‍ വോട്ട് സ്വന്തമാക്കിയിരുന്നു. ഇത് സ്ഥാനാര്‍ഥിയായ പി എസ് ശ്രീധരന്‍‌പിള്ളയുടെ വ്യക്തിപ്രഭാവത്തിന് കിട്ടിയ അംഗീകാരം കൂടിയാണെന്നാണ് ബി ജെ പിയുടെ വാദം. എന്നാല്‍ തങ്ങളുടെ അണികളുടെ പ്രവര്‍ത്തനമാണ് ശക്തമായ മത്സരം കാഴ്ചവയ്ക്കാന്‍ ബി ജെ പിക്ക് സഹായകമായതെന്ന് ബി ഡി ജെ എസും പറയുന്നു.
 
എങ്ങനെയും ബി ഡി ജെ എസിനെ ഒപ്പം നിര്‍ത്തണമെന്ന നിര്‍ദ്ദേശം കേന്ദ്രം സംസ്ഥാന ബി ജെ പിക്ക് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ നിലവില്‍ എസ് എന്‍ ഡി പി ഇടതുമുന്നണിക്കൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. അതും ബി ജെ പിയെ ആശങ്കയിലാഴ്ത്തുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments