പുറത്ത് പറയാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ബിനോയിക്കുള്ളത് ?; കോടിയേരി  ധൃതരാഷ്ട്രരെപ്പോലെ അധഃപതിച്ചു - കുമ്മനം
						
		
						
				
കോടിയേരി ധൃതരാഷ്ട്രരെപ്പോലെ അധഃപതിച്ചു - കുമ്മനം
			
		          
	  
	
		
										
								
																	സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് പുറത്ത് പറയാന്‍ കഴിയാത്ത തരത്തിലുള്ള നാണംകെട്ട വ്യവസായമാണോ ദുബായിലുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ.
									
			
			 
 			
 
 			
					
			        							
								
																	ബിനോയിയുമായി ബന്ധപ്പെട്ട സത്യാവസ്ഥ കേരളത്തിലെ ജനങ്ങളോട് കോടിയേരി തുറന്നു പറയണം. വരും ദിവസങ്ങളിൽ ബിനോയി ദുബായില്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ഇപ്പോള്‍ പുറത്തുവന്നതിലും ശക്തമായ തെളിവുകളാണ് എത്തുകയെന്നും കുമ്മനം പറഞ്ഞു.
									
										
								
																	സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിക്ക് പോലും സംശയമുള്ള ഇടപാടുകളാണ് കോടിയേരിയുടെ മക്കള്‍ നടത്തുന്നത്. പാർട്ടിയെ ഉപകരണമാക്കി സ്വത്ത് സമ്പാദിക്കരുതെന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നത് ഇപ്പോള്‍ പ്രചരിക്കുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
									
											
							                     
							
							
			        							
								
																	പുത്രസ്നേഹം മൂലം അവരുടെ എല്ലാ തെറ്റുകൾക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെപ്പോലെ കോടിയേരി അധഃപതിച്ചു. ബിനോയിക്കെതിരെ ദുബായിൽ കേസില്ലെന്നും യാത്രാവിലക്കില്ലെന്നും അദ്ദേഹം കള്ളം പറഞ്ഞു. ജനങ്ങളോട് കള്ളം പറഞ്ഞ കോടിയേരി സത്യാവസ്ഥ ജനങ്ങളോട് തുറന്നു പറയണമെന്നും കുമ്മനം വ്യക്തമാക്കി.