Select Your Language

Notifications

webdunia
webdunia
webdunia
webdunia

വോട്ടെണ്ണുന്ന 23ന് ഡൽഹിയിൽ വിശാല പ്രതിപക്ഷ യോഗം വിളിച്ച് കോൺഗ്രസ്, ലക്ഷ്യം ദ്രുതഗതിയിൽ പുതിയ രാഷ്ട്രീയ ബദലിന് രൂപം നൽകൽ

വോട്ടെണ്ണുന്ന 23ന് ഡൽഹിയിൽ വിശാല പ്രതിപക്ഷ യോഗം വിളിച്ച് കോൺഗ്രസ്, ലക്ഷ്യം  ദ്രുതഗതിയിൽ പുതിയ രാഷ്ട്രീയ ബദലിന് രൂപം നൽകൽ
, വെള്ളി, 17 മെയ് 2019 (15:45 IST)
രാജ്യം മുഴുവൻ മെയ് 23 എന്ന തീയതിയിലേക്കാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. ഇന്ത്യൻ ജനാധിപാത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുന്ന ദിവസം എന്നതിലുപരി. പുതിയ രാഷ്ട്രീയ നീക്കങ്ങൾ മറനീക്കി പുറത്തുവരുന്ന ഒരു ദിവസംകൂടിയായിരിക്കും മെയ് 23. വോട്ടെണ്ണൽ നടക്കുന്ന മെയ് 23ന് വിശാല പ്രതിപക്ഷ ഐഖ്യം ഊട്ടിയുറപ്പിച്ച് വിശാല സഖ്യത്തിന്റെ ബലം വർധിക്കുന്നതിനായി ഡൽഹിയിൽ വിശാല പ്രതിപകഷ യോൽഗം നടക്കും. 
 
എൻ ഡി എ സർക്കാരിനെ അധികാരത്തിൽനിന്നും പുറത്തിറകുന്നതിനായി തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിൽ അതിവേഗത്തിൽ തന്ത്രങ്ങൾ മെനയുക എന്നതാണ് ഫലപ്രഖ്യാപന ദിവസം തന്നെ പ്രതിപക്ഷ ഐഖ്യത്തെ ഒരുമിച്ചുകൂട്ടുന്നതിന്റെ ഉദ്ദേശം.
 
ഇതു സംബന്ധിച്ച് യു പി എ അധ്യക്ഷ സോണിയ ഗാന്ധി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചുകഴിഞ്ഞു. വോട്ടെണ്ണൽ പൂർത്തിയാക്കുന്നതിനുള്ളിൽ തന്നെ പുതിയ രാഷ്ട്രീയ ബദലിന് രൂപം നൽകുക എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. നിലവിൽ അധികാരത്തിൽ ഉള്ളതിന്റെ ആനുകൂല്യം എൻ ഡി മുതലെടുക്കും എന്നതിനാൽ തന്നെ പഴുതടച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ തന്നെ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ഒരുക്കേണ്ടതുണ്ട്.
 
ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് വോട്ടെണ്ണൽ ദിവസം തന്നെ വിശാല സഖ്യം കൂടുതൽ ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഏതെല്ലം കക്ഷികൾ ഈ യോഗത്തിൽ പങ്കെടുക്കും എന്ന കാര്യം ഇപ്പോഴും വ്യക്തമമല്ല. സഖ്യത്തിൽ നേരത്തെ തന്നെ വിള്ളലുകൾ ഉണ്ടായിരുന്നു. എസ് പി, ബി എസ് പി ഉൾപ്പടെയുള്ള പാർട്ടികൾ വിശാല സംഖ്യത്തിൽ ചേരാൻ തയ്യാറാതെയാണ് തിരഞ്ഞെടുപ്പിൽ മത്സരിൽച്ചത്.  
 
എൻ ഡി എയുടെ ഭാഗമല്ലാത്ത ചെറുതും വലുതുമായ പ്രാദേശിക രാഷ്ട്രീയ കക്ഷികളെ കൂടെ നിർത്താൻ യു പി എ അധ്യക്ഷ സോണിയ ഗാന്ധി തന്നെ നേരിട്ട് ഇറങ്ങും എന്നാണ് സൂചന. ഇത് വിശാല സഖ്യത്തിന് സാധ്യത കൂടുതൽ വർധിപ്പിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാകുന്നു. വീട്ടുവീഴ്ചകൾക്ക് തയ്യാറായിക്കൊണ്ടൂതന്നെയാന് കോൺഗ്രസ് ഇക്കുറി പ്രതിപക്ഷ കക്ഷികളെ കൂടെ കൂട്ടുന്നത്.
 
നിലവിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നുണ്ട് എങ്കിലും കോൺഗ്രസിന്ന് തനിച്ച് കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ സാധിച്ചിച്ചില്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാഹുൽ വിട്ടുനൽകും. ഇക്കാര്യത്തിൽ കൃത്യമായ ഫോർമുലക്ക് കോൺഗ്രസ് രൂപം നൽകിയതായാണ് റിപ്പോർട്ടുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വനിതാ കോണ്‍സ്‌റ്റബിളും രക്ഷയില്ല; ഫോണില്‍ കിട്ടിയില്ലെങ്കില്‍ സ്വന്തം നഗ്‌നചിത്രങ്ങള്‍ അയച്ചു കൊടുക്കും - ഒടുവില്‍ യുവാവ് അറസ്‌റ്റില്‍