Webdunia - Bharat's app for daily news and videos

Install App

Eid al-Adha 2022, Bakrid History: ബക്രീദിന് മുസ്ലിങ്ങള്‍ മൃഗങ്ങളെ ബലി കഴിക്കുന്ന വിശ്വാസം എന്തുകൊണ്ട്?

Webdunia
ശനി, 9 ജൂലൈ 2022 (08:37 IST)
Eid al Adha, Bakrid 2022: ലോകമെമ്പാടുമുള്ള മുസ്ലിം മതവിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നതിന്റെ വിശ്വാസ നിറവിലാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് ബലിപെരുന്നാള്‍ അഥവാ ബക്രീദ്. അതേസമയം, ഇന്ത്യയില്‍ ജൂലൈ 10 ഞായറാഴ്ചയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. 
 
വലിയ പെരുന്നാള്‍, ഈദ് അല്‍ അദ്ഹ, ബക്രീദ്, ബലിപെരുന്നാള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ ദിവസം അറിയപ്പെടുന്നു. അതില്‍ ബലിപെരുന്നാള്‍ എന്ന് പറയുന്നതിനു പിന്നില്‍ ഒരു വലിയ വിശ്വാസ ചരിത്രമുണ്ട്. 
 
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യത്തെ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പ്പന മാനിച്ച് ദൈവ പ്രീതിക്കായി ബലി സമര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍ അഥവാ വലിയ പെരുന്നാള്‍. പിന്നീട് മകന് പകരം അല്ലാഹുവിന്റെ തന്നെ കല്‍പ്പന പ്രകാരം മൃഗത്തെ ബലി കഴിക്കുകയാണ് ഇബ്രാഹിം നബി ചെയ്തത്. 
 
അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. മൃഗത്തെ ബലി കൊടുത്ത് ഓര്‍മ പുതുക്കുന്ന പെരുന്നാള്‍ ആയതുകൊണ്ട് ബക്രീദ് എന്നും ഈ ദിവസം അറിയപ്പെടുന്നു. ഖുര്‍ആനിലെ ഈ സംഭവത്തെ അനുസ്മരിക്കുന്നതിനാല്‍ ഈദ് അല്‍ അദ്ഹ ദിവസം മുസ്ലിങ്ങള്‍ മൃഗബലി കഴിച്ചാണ് തങ്ങളുടെ വിശ്വാസം പുതുക്കുന്നത്. അങ്ങനെയാണ് ബലിപെരുന്നാള്‍ എന്ന പേര് ചരിത്രത്തില്‍ ഇടംനേടിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

Nothing Phone 3: എ ഐ ഫോട്ടോഗ്രഫി ഫീച്ചർ ക്യാമറ, നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, വിലയും ഫീച്ചറുകളും അറിയാം

നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണെങ്കില്‍ എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം
Show comments