ശബരിമലയിൽ പാളി, കേരളം പിടിക്കാനുള്ള ആർ എസ് എസിന്റെ അടുത്ത നിക്കം എന്ത് ?

Webdunia
ബുധന്‍, 5 ഡിസം‌ബര്‍ 2018 (17:43 IST)
കേരളത്തിൽ ബി ജെ പിക്ക് വളർച്ചയുണ്ടാക്കാനായി ആർ എസ് എസിന്റെ അശ്രാന്ത പരിശ്രമാണ് ശബരിമലയിൽ അക്രമങ്ങളായും പ്രതിശേധങ്ങളായും രൂപാന്തരം പ്രാപിച്ചത്. എന്നൽ കേരളത്തിന്റെ സാമൂഹിക സാംസകാരിക മണ്ഡലങ്ങളിൽനിന്നും വലിയ പ്രതിരോധം നേരിടേണ്ടിവന്നതോടെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് കലാപമുണ്ടാക്കനുള്ള ആർ എസ് എസ് തന്ത്രത്തിന് ഏതാണ്ട് പരിസമാപ്തിയായി.
 
ബി ജെ പി ശബരിമലയിൽനിന്നും സമരം അവസാനിപ്പിച്ച് സെക്രട്ടേറിയേറ്റിലിറങ്ങിയതിനുള്ള പ്രധാന കാരണം ഇതാണ്. ഹിന്ദുമതത്തിൽ തന്നെ രണ്ട് ചേരികളുണ്ടാക്കി വർഗീയ ദ്രുവീകരണവും അതിലൂടെ മതവർഗീയതയും വളർത്തുക എന്ന ലക്ഷ്യമാണ് ശബരിമല സമരത്തിൽ പ്രകടമായിരുന്നത്. എന്നാൽ ഇനിയെന്ത് എന്നുള്ള ചോദ്യം വളരെ പ്രധാനമാണ്.
 
ഒരു പരാജയംകൊണ്ട് കേരളം പിടിക്കാനുള്ള വലിയ ലക്ഷ്യത്തിൽനിന്നും വർഗീയ സംഘടനകൾ പിൻ‌വലിയില്ല. ബി ജെ പി അധികാരം പിടിച്ചെടുക്കുകയോ കൈക്കലാക്കുകയോ ചെയ്തിട്ടുള്ള ഇടങ്ങളിലെല്ലാം വർഗീയ ദ്രുവീകരണം ഫലം കണ്ടിട്ടുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും എല്ലാം ഉണ്ടായ വർഗീയ കലാപങ്ങൾ ഇത് ചൂണ്ടിക്കാട്ടുന്നതാണ്.
 
മനുഷ്യന്റെ ഉള്ളിലുള്ള മതം എന്ന വികാരത്തിന് സാവധാനത്തിൽ തീവ്രമായ മുഖം നൽകുന്ന രീതിയാണ് പ്രയോഗിക്കുക. കേരലത്തിൽ ഒരു ശ്രമം പരാജയപ്പെട്ടിരിക്കുന്നു. അടുത്ത അവസരത്തിനായി അവർ കാത്തിരിക്കുകയാണ്. ഇവിടെ ശ്രദ്ധ വേണ്ടത് ജനങ്ങൾക്കാണ്. സമൂഹ്യ മാധ്യമങ്ങൾ ഏറെ ശക്തമായ ഈ കാലഘട്ടത്തിൽ പറ്റിക്കപ്പെടാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും സാധ്യത വളരെ കൂടുതലാണ് എന്ന് ആളുകൾ മനസിലാക്കണം.
 
വർഗീയ കലാപങ്ങൾ മിക്കതും ഉണ്ടായിട്ടുള്ളത് വ്യാജമായ വർത്തകളും സന്ദേശങ്ങളും പ്രചരിപ്പിച്ചുകൊണ്ട് വികാരം ഇളക്കിവിട്ടാണ് എന്ന് ആളുകൾ മനസിലാക്കേണ്ടത് അത്യാവഷ്യമാണ്. മനുഷ്യനെ മനുഷ്യനുമായി അകറ്റി ലാഭം കൊയ്യുക എന്നതാണ് ഇത്തരക്കാരുടെ ലക്ഷ്യം. മതത്തേയോ ആചരത്തേയോ സംരക്ഷിക്കുകയല്ല മറിച്ച് നിഗൂഢമായ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടി സാധരണക്കാരനെ ഇരയാക്കുകയാണ് ഇത്തരക്കാർ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

മോഹന്‍ലാലിനു തിരിച്ചടി; ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

അടുത്ത ലേഖനം
Show comments