സ്മാർട്ട്ഫോണുകൾ ഇന്ന് മനുഷ്യന്റെ ജീവിതചര്യയുടെ ഭാഗമാണ്. മനുഷ്യന്റെ ഒരു അവയവമായി പോലും സ്മാർട്ട്ഫോണുകളെ ഇന്നത്തെ കാലത്ത് കണക്കാക്കാം. സ്മാർട്ട് ഫോണുകളുടെ ചാർജ് അധിക നേരം നിൽക്കുന്നില്ല എന്ന പരാതിയാണ് മിക്ക ആളുകൾക്കും. കൂടുതൽ ബാറ്ററി ബാക്കപ്പ് ഉള്ള ഫോണുകൾ ഉപയോഗിക്കുന്നവരും ഇതുതന്നെ ആവർത്തിക്കുന്നു. അപ്പോൾ ചാർജ് നിൽക്കാത്തതിന് കാരണം നമ്മുടെ ശരിയല്ലാത്ത ഉപയോഗമാണ്.
സ്മാർട്ട്ഫോണുകളിൽ ചാർജ് കൂടുതൽ നേരം നിലനിർത്തുന്നതിന് ചില വിദ്യകൾ പ്രയോഗിച്ചാൽ മതി. ഇതിൽ ഏറ്റവും പ്രധനപ്പെട്ടതാണ് ഫോണിന്റെ ബ്രൈറ്റ്നെസ്. ബ്രൈറ്റ്നെസ്സ് അധികമാക്കി വക്കുന്നതാണ് ഫോണുകളിൽ ചാർജ് നഷ്ടപ്പെടുത്തിന്ന ഒരു പ്രാധാന സംഗതി, ബ്രൈറ്റ്നെസ്സ് ഓട്ടോമാറ്റിക് മോഡിലിടുന്നതാണ് നല്ലത്. ഫോൺ തന്നെ ആവശ്യമുള്ള ഇടങ്ങളിൽ ഇത് ക്രമീകരിച്ചുകൊള്ളും.
ചർജ് നഷ്ടപ്പെടുന്നതിന് മറ്റൊരു പ്രധാന കാരണമാണ് ആപ്പുകളുടെ പ്രവർത്തനം. നാം ഓപ്പൺ ചെയ്യാതെ തന്നെ ചില ആപ്പുകൾ നമ്മുടെ ഫോണിൽ രഹസ്യമായി പ്രവർത്തിക്കും. ഇത് വലിയ രിതിയിൽ ചാർജ് നഷ്ടപ്പെടുന്നതിന് കാരണമാകും. ഇത് കണ്ടെത്താനും അവസാനിപ്പിക്കാനും സെറ്റിംഗിസിൽ ആപ്പുകളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിലൂടെ സാധിക്കും.
ഫോണിലെ എല്ലാ ഫീച്ചറുകളും അവശ്യ സമയത്ത് മാത്രം ഓപ്പണാക്കി ഉപയോഗിക്കുക. ഉദാഹരണത്തിന് ബ്ലൂടുത്ത്, വൈഫൈ, ഹോട്ട്സ്പോട്ട്, ജി പി എസ് എന്നീ ഫീച്ചറുകൾ ആവശ്യത്തിന് മാത്രം എനാബിൾ ചെയ്ത് ഉപയോഗം കഴിഞ്ഞാലുടൻ ഡിസ്ഏബിൾ ചെയ്യുക. ഇതിലൂടെ ചാർജ് നഷ്ടമാകുന്നത് തടയാൻ സഹായിക്കും.