Webdunia - Bharat's app for daily news and videos

Install App

പാളിയ തന്ത്രം; ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നിക്കത്തിന് ഹൈ കമാൻഡ് തടയിട്ടു, മുഖ്യമന്ത്രിയാവാൻ രമേശ് ചെന്നിത്തലക്ക് ഇനിയും ഏറെ കാത്തിരിക്കേണ്ടിവരും

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (14:08 IST)
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കേരളത്തിന് വളരെ നിർണായകമാണ്. ശബരിമല സ്ത്രീ പ്രവേശനമായിരിക്കും തിരഞ്ഞെടുപ്പിലെ നിർണായക ഘടകം.  മാത്രമല്ല സംസ്ഥാനത്ത് ബി ജെ പിയുടെ സംഘടന സംവിധാനം ശക്തിപ്പെട്ടതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണിത്.
 
തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ ഒരുങ്ങുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. എന്നാൽ ഇതിനിടയിലും ഗ്രൂപ്പ് കളികൾ സജീവമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് കോൺഗ്രസിൽ ഉയർന്ന ആദ്യ ആവശ്യം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നതായിരുന്നു.
 
കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം ഈ അവശ്യം ഉന്നയിച്ച് രംഗത്തെത്തിയത്. ദേശിയ രാഷ്ട്രീയത്തി ഉമ്മൻ ചാണ്ടിക്ക് വലിയ സാധ്യതകൾ ഉണ്ട് എന്നാണ് ആവശ്യം ഉന്നയിച്ചുകൊണ്ട് മുല്ലപ്പള്ളി വ്യക്തമാക്കിയത്. പിന്നീട് അത് മറ്റു നേതാക്കൾ ഏറ്റു പിടിക്കുകയും, സംഗതി ഹൈക്കമാൻഡിലേക്ക് വരെ എത്തിക്കുകയും ചെയ്തു. പക്ഷേ ഉദ്ദേശിച്ചപോലെ കാര്യം വർക്കൌട്ട് ആയില്ല. നിലവിലെ എം എൽ എ മാർ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്ന് ഹൈക്കമാൻഡ് തീരുമാനം എടുത്തതോടെ കാറ്റുപോയ ബലൂൺപോലെയായി ആ രാഷ്ട്രീയ തന്ത്രം.
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ തോൽ‌വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഉമ്മൻ ചാണ്ടി സംസ്ഥാന ഭാരവാഹിത്വങ്ങളിൾ നിന്നെല്ലാം അകന്നുനിന്നത്. പ്രതിപക്ഷ നേതാവാകാൻ താനില്ലാ എന്നും ഉമ്മൻ ചാണ്ടി അന്ന് പരസ്യമായി പ്രഖ്യാപിച്ചു. പിന്നീടങ്ങോട് സംസ്ഥാന രഷ്ട്രീയത്തിൽ അത്ര സജീവമായി ഉമ്മൻ ചാണ്ടി ഇടപെട്ടിരുന്നുമില്ല.
 
കോൺഗ്രസ് ദേശിയ നേതൃത്വം ഉമ്മൻ ചാണ്ടിക്ക് എ ഐ സി സിയുടെ ഭാരവാഹിത്വവും നൽകി. നിലവിൽ തെലങ്കാനയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയാണ്. ദേശിയ തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ദൌത്യമാണ് താൻ ഏറ്റെടുത്തിരിക്കുന്നത് എന്നാണ് ചുമയല ഏറ്റെടുത്ത ശേഷം ഉമ്മൻ ചാണ്ടി വ്യക്തമാക്കിയത്.
 
എന്നാൽ സംസ്ഥാന രഷ്ട്രീയത്തിലേക്ക് തന്നെ ഉമ്മൻ ചാണ്ടി ശക്തമായി തിരികെയെത്തും എന്ന് തന്നെ രാഷ്ട്രീയ നിരിക്ഷകർ വിലയിരുത്തിയിരുന്നു. ഇത് നന്നായി അറിയാവുന്നതിനാ‍ലാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. ആവശ്യമുന്നയിച്ച സംസ്ഥാന നേതാക്കളുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽനിന്നും ഉമ്മൻ ചാണ്ടിയെ അകറ്റി നിർത്തണം. 
 
ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിക്ക് വലിയ സാധ്യകൾ ഉണ്ട് എന്ന മുല്ലപ്പള്ളിയുടെ വാക്കുകളിൽനിന്നും അത് വ്യക്തമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി മത്സരിച്ച് വിജയിച്ചാൽ പിന്നീട് ദേശീയ രാഷ്ട്രീയത്തിലേക്ക് ഉമ്മൻ ചാണ്ടി പൂർണമായും സജീവമാക്കേണ്ടി വരും.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രൂപപ്പെട്ട സാഹചര്യത്തെ അനുകൂലമാക്കി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകും എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. 
 
അങ്ങനെയെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലക്ക് മത്സരം സൃഷ്ടിക്കാൻ കരുത്തുള്ള സംസ്ഥാന രാഷ്ട്രീയത്തിലെ   ഒരേയൊരാൾ ഉമ്മൻ ചാണ്ടിയാണ് ഇത് ഒഴിവാക്കാനുള്ള ഗ്രൂപ്പ് തന്ത്രമായിരുന്നു ഉമ്മൻ ചാണ്ടിയെ മത്സരിപ്പിക്കാനുള്ള നീക്കം. വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം പറയുന്നതു വരെ ഉമ്മൻ‌ചാണ്ടിയും പരസ്യമായ പ്രതികരണങ്ങൾക്ക് തയ്യാറായില്ല. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കേണ്ട സാഹചര്യമില്ല എന്ന് ഇപ്പോഴാണ് ഉമ്മൻ‌ചാണ്ടി തുറന്നു വെളിപ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments