Select Your Language

Notifications

webdunia
webdunia
webdunia
webdunia

നമ്മുടെ നാടൻ ചക്കക്കുരു ആരോഗ്യ കാര്യത്തിൽ ഒരു ചാമ്പ്യൻ തന്നെ, ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഗുണങ്ങൾ !

നമ്മുടെ നാടൻ ചക്കക്കുരു ആരോഗ്യ കാര്യത്തിൽ ഒരു ചാമ്പ്യൻ തന്നെ, ആരെയും അത്ഭുതപ്പെടുത്തുന്നതാണ് ഗുണങ്ങൾ !
, ബുധന്‍, 13 ഫെബ്രുവരി 2019 (20:25 IST)
നമ്മൾ മലയാളികൾക്ക് നന്നായി അറിയാവുന്ന ഒന്നാണ് ചക്കക്കുരു, ചക്കക്കാലമായി കഴിഞ്ഞാൽ പിന്നെ നമ്മുടെ ആഹാരത്തിലെ സ്ഥിരം സാനിധ്യമയിരിക്കും ചക്കക്കുരു, ചക്കക്കുരു തോരനും, ചക്കകുരു പുഴുങ്ങിയതും, ചക്കക്കുരുവിൽ മങ്ങയിട്ട കറിയുമെല്ലാം നമ്മുടെ നാട്ടിലെ നടൻ വിഭവങ്ങളാണ്. ഈ നാടൻ ചക്കക്കുരു ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങളെ കുറിച്ച് അറിഞ്ഞാൽ ആരും അമ്പരന്നുപോകും.
 
ജീവകങ്ങളുടെയും പോഷകങ്ങളുടെയും വലിയ സങ്കേതം തന്നെയാണ് ചക്കക്കുരു. ഇത് ഏതു തരത്തിൽ കഴിക്കുന്നതും ആരോഗ്യത്തിന്  നല്ലത് തന്നെ. നിരവധി ആരോഗ്യ പ്രശ്നങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള കഴിവുണ്ട് ചക്കക്കുരുവിന്. സിങ്ക്, പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍ എന്നി പോഷകങ്ങൾ ചക്കക്കുരുവിൽ ധാരളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഏറെ സഹായിക്കുന്ന ഘടകങ്ങളാണ്.
 
പ്രോട്ടീൻ സമ്പുഷ്ടമാണ് ചക്കക്കുരു. ശരീര പേഷികളുടെ വളർച്ചക്കും വികാസത്തിനും ആരോഗ്യകരമായ പ്രോട്ടീൻ ശരീരത്തിൽ എത്തുന്നത് നല്ലതാണ്. മെലിഞ്ഞ ശരീരമുള്ളവർക്ക് തടിവക്കാൻ ചക്കക്കുരു ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. ചക്കക്കുരു ഉപ്പ് ചേർത്ത് വേവിച്ച കഴിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുക. പോഷകങ്ങൾ ഒട്ടും നഷ്ടമാകാതെ ശരീരത്തിൽ എത്താൽ ഇത് സഹായിക്കും.
 
ചക്കക്കുരുവിൽ ധാരളമായി അടങ്ങിയിരികുന്ന നാരുകൾക്ക് ദഹന സംബന്ധമയ പ്രശ്നങ്ങളെ പാടെ ഇല്ലാതാക്കാൻ കഴിവുണ്ട്. മെറ്റബോളിസം വർധിക്കുന്നതോടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടില്ല. വിറ്റാമിൻ എ കാഴ്ച ശക്തി വർധിപ്പിക്കുന്നതിന് സഹായിക്കും. മാനസിക സമ്മർദ്ദം പരിഹരിക്കുന്നതിനും ചക്കക്കുരുവിന് പ്രത്യേക കഴിവാണുള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തക്കാളിയെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയണം; പഞ്ചസാര ചേര്‍ത്താല്‍ ഫലം ഇരട്ടി