Webdunia - Bharat's app for daily news and videos

Install App

പ്രതിവർഷം 25 ലക്ഷത്തോളം മരണങ്ങൾ, ലൈംഗികരോഗികളുടെ എണ്ണത്തിലെ വർധന ആശങ്കപ്പെടുത്തുന്നതെന്ന് ലോകാരോഗ്യസംഘടന

അഭിറാം മനോഹർ
ബുധന്‍, 29 മെയ് 2024 (14:33 IST)
ലോകത്താകമാനം ലൈംഗികരോഗങ്ങള്‍ ബാധിച്ച് പ്രതിവര്‍ഷം 25 ലക്ഷത്തിലേറെ മരണങ്ങളുണ്ടാവുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് ബി,സി രോഗികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തിന്റെ പലയിടങ്ങളിലും ലൈംഗികരോഗങ്ങള്‍ കൂടികൊണ്ടിരിക്കുകയാണ്. 2022ല്‍ പുതിയ സിഫിലിസ് രോഗികള്‍ പത്തുലക്ഷമായി ഉയര്‍ന്നു. ആഗോളതലത്തില്‍ 80 ലക്ഷം രോഗികളാണുള്ളത്. ആഫ്രിക്കയിലും അമേരിക്കയിലുമാണ് ഏറ്റവുമധികം സിഫിലിസ് രോഗികളുള്ളത്.
 
2030 ആകുമ്പോഴേക്കും ഈ മഹാമാരികള്‍ക്ക് അവസാനമുണ്ടാക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും സിഫിലിസിന് പുറമെ ഗൊണേറിയ,ക്ലമൈഡിയ,ട്രൈകോമോണിയാസിസ് എന്നീ രോഗങ്ങളുടെ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണ്. കൊവിഡ് കാലത്ത് സിഫിലിസ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. 2022ല്‍ 1.1 ദശലക്ഷം സിഫിലിസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2,30,000 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ 1.2 ദശലക്ഷം ഹെപ്പറ്റൈറ്റിസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദശലക്ഷം ഹെപ്പറ്റൈറ്റിസ് സി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. എച്ച്‌ഐവി കേസുകളില്‍ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 
 
ലൈംഗികബന്ധത്തിലൂടെ മാത്രമല്ല എച്ച്‌ഐവി,എച്ച്പിവി,സിഫിലിസ്,ഗൊണൊറിയ തുടങ്ങി 35 ഓളം ലൈംഗികരോഗങ്ങള്‍ പടരുന്നത്. അമ്മയില്‍ നിന്നും കുഞ്ഞിലേക്കും രക്തമാറ്റത്തിലൂടെയും അണുവിമുക്തമാകാത്ത സൂചി, ശസ്ത്രക്രിയ ഉപകരണങ്ങള്‍ വഴിയും രോഗം പടരാം. യോനിഭാഗം കൂടുതല്‍ വിസ്തൃതമായതിനാല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ലൈംഗികരോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത അധികം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യാത്രക്കാരനെ മര്‍ദ്ദിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍; ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയാന്‍ ശ്രമിച്ചു

Breaking News: ഗുരുതര ആരോപണവുമായി യുവനടി; ആരോപണവിധേയന്‍ കോണ്‍ഗ്രസ് നേതാവെന്ന് സൂചന

അമീബിക്ക് മസ്തിഷ്‌ക ജ്വരം, രോഗ സ്ഥിരീകരണത്തിൽ കേരളത്തിൽ അത്യധുനിക സജ്ജീകരണം

ഓണസമ്മാനമായി 25 രൂപയ്ക്ക് 20 കിലോ അരി നൽകാൻ സപ്ലൈകോ

നോബെലൊന്നുമല്ല, റഷ്യ- യുക്രെയ്ൻ പ്രശ്നം പരിഹരിച്ച് സ്വർഗത്തിൽ പോകണം: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments