Webdunia - Bharat's app for daily news and videos

Install App

ഭയമുണ്ട്, എങ്കിലും ഹൊറര്‍ സിനിമകള്‍ക്ക് നമ്മള്‍ ടിക്കറ്റെടുക്കാന്‍ കാരണമെന്ത്?

Webdunia
ബുധന്‍, 24 ജൂലൈ 2019 (20:55 IST)
പ്രേതസിനിമകള്‍ അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കിരുന്ന് കാണാറുണ്ടോ? ഉണ്ടെന്ന് പറയുന്നവരില്‍ പലരും കാണാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. താന്‍ ധൈര്യമുള്ളയാളാണെന്ന് സ്ഥാപിക്കാനായി കള്ളം പറയുന്നതാണ് കൂടുതല്‍ പേരും. ഹൊറര്‍ സിനിമകള്‍ കാണുന്നതിനോട് ഭയമുണ്ട് മിക്കവര്‍ക്കും. എന്നാല്‍ കാണാതിരിക്കാനുമാവില്ല. അങ്ങനെയൊരു ചിത്രം റിലീസ് ചെയ്തു എന്നറിഞ്ഞാല്‍ കൂടുതല്‍ പേരും ആദ്യദിവസം തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നു, പടം കാണുന്നു, പരമാവധി പേടിക്കുന്നു!
 
ഭയാനകമായ സിനിമകള്‍ വീണ്ടും വീണ്ടും നിര്‍മ്മിക്കപ്പെടുന്നതിന് പിന്നിലെ കാരണവും ഭയത്തോടുള്ള മനുഷ്യന്റെ ഈ പ്രണയം തന്നെയാണ്. ഒരൊറ്റ തവണകൊണ്ട് അവസാനിക്കുന്ന പ്രേതസിനിമകളെക്കാള്‍ പരമ്പര ചിത്രങ്ങള്‍ക്കാണ് ഇപ്പോള്‍ ആരാധകരേറെ. ആകാംക്ഷ നല്‍കുന്ന രംഗങ്ങളെക്കാള്‍ ഇരയെ വേട്ടയാടുന്ന രംഗങ്ങളാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ഹൊറര്‍ ഇഷ്ടപെടാതിരിക്കുകയും എന്നാല്‍ ഹൊറര്‍ ചിത്രങ്ങള്‍ ആവേശത്തോടെ കാണുകയും ചെയ്യുന്നതിനെ ''ഹൊറര്‍ വിരോധാഭാസം'' എന്നാണ് വിദഗ്ധര്‍ പറയുന്നത്. യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല എന്ന തിരിച്ചറിവാണ് ഹൊറര്‍ ചിത്രങ്ങള്‍ കാണാനും ആസ്വദിക്കാനും സാധിക്കുന്നതിന് പിന്നിലെ പ്രധാന കാരണം.
 
പ്രേത സിനിമകളോ പേടിപെടുത്തുന്ന രംഗങ്ങളോ കാണുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന മാറ്റവും ഏറെ പ്രധാനമാണ്. അത്തരം സാഹചര്യത്തില്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും ശരീരം വിയര്‍ക്കുകയും ശരീരോഷ്മാവ് കുറയുകയും ചെയ്യുന്നു, പേശികള്‍ മുറുകി രക്തയോട്ടം കൂടുന്നു. കാണുന്നതൊന്നും സത്യമല്ലെന്ന വ്യക്തമായ ധാരണയുണ്ടെങ്കിലും തലച്ചോറ് അതിനോട് പ്രതികരിക്കുന്നു.
 
പലപ്പോഴും ഇത് നല്ലതാണെങ്കിലും ചിലരില്‍ മരണത്തിന് വരെ കാരണമായേക്കാം. തങ്ങള്‍ ജീവിക്കുന്ന പരിതസ്ഥിതിയില്‍ നിന്നും അപകടങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് മനുഷ്യര്‍. അതേസമയം നമ്മളുമായി ബന്ധപ്പെടാത്ത ഇടങ്ങളില്‍ സംഭവിച്ചതെല്ലാം കാണാനും കേള്‍ക്കാനും അറിയാനും ഇഷ്ടപെടുകയും അത് തങ്ങള്‍ക്ക് സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത് ആശ്വസിക്കുകയും ചെയ്യുന്നു. ഈ മനോഭാവവും ഹൊറര്‍ ചിത്രങ്ങളോടുള്ള പ്രണയത്തിന് കാരണമാണ്.
 
ദുഃഖങ്ങളും വേദനയും ഭയവും അനുഭവിക്കാന്‍ ഇഷ്ടമില്ലെങ്കിലും ഇവയെല്ലാം അനുകരിക്കുന്നതില്‍ മനുഷ്യന്‍ തത്പരനാണെന്നതാണ് ഹൊറര്‍ സിനിമകള്‍ ഇഷ്ടപ്പെടാനുള്ള മറ്റൊരു കാരണമായി വിദഗ്ധര്‍ പറയുന്നത്. ഹൊറര്‍ സിനിമകളും, അക്രമ രംഗങ്ങളും സ്ഥിരമായി കാണുന്നത് മൃഗീയ സ്വഭാവത്തിലേക്ക് ചിലരെ കൊണ്ടെത്തിക്കും. ചില രംഗങ്ങള്‍ അനുകരിക്കാനും മറ്റുള്ളവരില്‍ പരീക്ഷിക്കാനും ചിലര്‍ തയ്യാറാകും.
 
ഇതെല്ലാം പലപ്പോഴും അപകടങ്ങള്‍ വരുത്തി വയ്ക്കാറുണ്ടെങ്കിലും ഹൊറര്‍ ചിത്രങ്ങള്‍ വേണ്ടെന്ന് വയ്ക്കാനോ കാണാതിരിക്കാനോ മനുഷ്യന് സാധിക്കുകയുമില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

അടുത്ത ലേഖനം
Show comments