Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, പക്ഷേ ഇന്ത്യ റഷ്യക്ക് 100 കോടി ഡോളർ വായ്‌പ നൽകും !

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ, പക്ഷേ ഇന്ത്യ റഷ്യക്ക് 100 കോടി ഡോളർ വായ്‌പ നൽകും !
, വ്യാഴം, 5 സെപ്‌റ്റംബര്‍ 2019 (16:37 IST)
കടുത്ത സമ്പത്തിക മാന്ദ്യത്തിൽനിന്നും കരകയറനുള്ള മാർഗങ്ങൾ തേടുകയാണ് ഇന്ത്യൻ സാമ്പത്തിക രംഗം. പ്രതിസന്ധി മറികടക്കുന്നതിന് എല്ലാം മന്ത്രാലയങ്ങളും കൂട്ടയി പ്രയത്നിക്കണം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപതേഷ്ടാവ് തന്നെ വെളിപ്പെടുത്തിയിരുന്നു.
 
സാമ്പത്തിക രംഗത്തെ ഉയർച്ചക്ക് വേണ്ടി സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനിഉള്ള തിരക്കിലാണ് ധനമന്ത്രാലയം എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി ഇതൊന്നും അറിഞ്ഞ മട്ടില്ല എന്നാണ് തോന്നുന്നത്. ഏഷ്യയുടെ ഭാഗമായ റഷ്യയുടെ കിഴക്കൻ മേഘലയുടെ വികാസത്തിനായി 100 കോടി ഡോളർ വായ്പ നൽകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്ര മോദി.
 
റഷ്യയിൽ നടക്കുന്ന ഈസ്റ്റേൺ എക്കണോമിക്കൽ ഫോറത്തിന്റെ സമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. സൗഹൃദ രാജ്യങ്ങളുടെ വികാസ പദ്ധതികളിൽ ഇന്ത്യ ഇനിയും പങ്കാളിത്തം വഹിക്കും എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൃത്യമായി മനസിലാക്കിയണോ ഈ പ്രഖ്യാപനങ്ങൾ എന്നതിന് പ്രധാനമന്ത്രി തന്നെ മറുപടി പറയണം. 
 
റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരത്തിൽ വരെ കൈ വക്കേണ്ട നിലയിലേക്ക്  ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. റിസർവ് ബാങ്കിൽ കേന്ദ്ര സർക്കാർ നടത്തിയ അമിത കൈകടത്തലാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം എന്ന് സാമ്പത്തിക വിദഗ്ധർ വിമർശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
 
10 ബാങ്കുകളെ ലയിപ്പിക്കാൻ തീരുമാനം എടുത്തത്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ബാധ്യതകൾ ഒഴിവാക്കുന്നതിന് വേണ്ടിയണ്. പദ്ധതി വിഹിതങ്ങളിൽ കുറവ് വരുത്താൻ നീതി ആയോഗ് നിർദേശം നൽകി. സാമ്പത്തിക മേഖലയിൽ താളം കണ്ടെത്തുന്നതിനായാണ് ഈ നീക്കങ്ങളത്രയും .
 
എന്നാൽ ഇതൊന്നും ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഒരു പ്രശ്നമേ അല്ല. അത്ര ലാഘവത്തോടെയാണ് 100 കോടി ഡോളർ വായ്പ നൽകും എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നു എന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപതേഷ്ടാവ് തന്നെയാണ് പറഞ്ഞത്. പ്രധാമനത്രി ഇങ്ങനെ ചെയ്യുമ്പോൾ മന്ത്രാലയങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവജാത ശിശുവിനെ ബാഗിലാക്കി കടത്താൻ ശ്രമം; സ്‌ത്രീ പിടിയില്‍