Webdunia - Bharat's app for daily news and videos

Install App

December 3, International Day of Persons with Disabilities: ഇന്ന് ലോക വികലാംഗ ദിനം

1982 ഡിസംബര്‍ മൂന്നിനാണ് വികലാംഗര്‍ക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ തീരുമാനമെടുത്തത്

രേണുക വേണു
ചൊവ്വ, 3 ഡിസം‌ബര്‍ 2024 (10:37 IST)
International Day of Persons with Disabilitie

International Day of Persons with Disabilities: എല്ലാ വര്‍ഷവും ഡിസംബര്‍ മൂന്ന് ലോക വികലാംഗ ദിനമായി ആചരിക്കുന്നു. 1992 ഒക്ടോബറിലാണ് ഐക്യരാഷ്ട്ര സഭ ഈ ദിനം വികലാംഗരുടെ ദിനമായി പ്രഖ്യാപിച്ചത്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ വികലാംഗരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. 
 
1982 ഡിസംബര്‍ മൂന്നിനാണ് വികലാംഗര്‍ക്ക് വേണ്ടിയുള്ള ആഗോള പദ്ധതി സംബന്ധിച്ച് ഐക്യരാഷ്ട്ര പൊതുസഭ തീരുമാനമെടുത്തത്. സാമൂഹ്യ ജീവിതത്തില്‍ വികലാംഗരുടെ സജീവ പങ്കാളിത്തം ഉണ്ടാവണമെന്ന് ഐക്യരാഷ്ട്ര സഭ തീരുമാനമെടുത്തത്തിന് പുറമെ അംഗ രാജ്യങ്ങളും വികലംഗരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.
 
പ്രഖ്യാപനങ്ങള്‍ കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വികലാംഗരുടെ പ്രശ്‌നങ്ങള്‍ പലതും ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. അന്താരാഷ്ട്ര കാര്യങ്ങളില്‍ വികലാംഗരെ സഹകരിപ്പിക്കുന്നില്ല. മിക്ക രാജ്യങ്ങളിലും അവരെ മുഖ്യധാരാ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
 
വികലാംഗരുടെ ക്ഷേമത്തിനായി നിയമം പാസാക്കിയ രാജ്യങ്ങളില്‍ പോലും അവരുടെ സ്ഥിതി മെച്ചമല്ല. വിദഗ്ദ്ധമായ ആശയങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള വീഴ്ച മൂലമാണ് ഇത് സംഭവിക്കുന്നത്.
 
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 1.3 ബില്യണില്‍ അധികം ആളുകള്‍ വികലാംഗരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് ലോക ജനസംഖ്യയുടെ 16 ശതമാനത്തോളം വരും. വികലാംഗത്വം ഒരു സമൂഹ്യ പ്രശ്‌നമായാണ് കണക്കാക്കപ്പെടുന്നത്. ഇവര്‍ക്കായി 'ഡിസേബിള്‍ഡ് പീപ്പിള്‍സ് ഇന്റര്‍നാഷണല്‍' എന്ന സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. വികലാംഗരുടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാണ്. സമൂഹങ്ങളുടെ, സംസ്‌കാരങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മാത്രമേ അതേ കുറിച്ച് കൂടുതല്‍ മനസിലാക്കാനാകൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വീട്ടിലെ പ്രസവം; അസ്മ കരഞ്ഞുപറഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

Suresh Gopi: 'കുറച്ചധികം ഓവറാണ്'; സുരേഷ് ഗോപിയുടെ പോക്കില്‍ ജില്ലാ നേതൃത്വത്തിനു അതൃപ്തി

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

അടുത്ത ലേഖനം
Show comments