How to apply for Minority Certificate: ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കേണ്ടത് എങ്ങനെ?
ഇത്രയും രേഖകള്‍ കൊണ്ടുപോയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം
How to Apply for Minority Certificate: പഠനാവശ്യങ്ങള്‍ക്കായി പലപ്പോഴും ആവശ്യം വരുന്ന ഒന്നാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ്. ഓണ്‍ലൈന്‍ ആയി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനു അപേക്ഷിക്കാം. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടത്.
ആവശ്യമുള്ള രേഖകള്‍
റേഷന്‍ കാര്‍ഡ്
അപേക്ഷകന്റെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
അപേക്ഷകന്റെ പിതാവിന്റേയും മാതാവിന്റേയും എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
ഭൂനികുതി അടച്ചതിന്റെ രേഖ
ഇത്രയും രേഖകള്‍ കൊണ്ടുപോയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്കാണെങ്കില്‍ വില്ലേജ് ഓഫീസറും നാഷണല്‍/ഇന്റര്‍നാഷണല്‍ ആവശ്യങ്ങള്‍ക്കാണെങ്കില്‍ തഹസില്‍ദാറുമാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുക. അതുകൊണ്ട് അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ ആവശ്യം എന്താണെന്ന് അക്ഷയ കേന്ദ്രത്തില്‍ കൃത്യമായി പറയണം. അപേക്ഷിച്ച ശേഷം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.