Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതെ, അവര്‍ കള്ളപ്പണക്കാരാണ്, രണ്ടാം വട്ടവും രൂപ മാറ്റിയെടുക്കാന്‍ വന്നു; മഷി പുരളുന്നതോടെ കള്ളപ്പണക്കാരെ ഇന്ത്യ കെട്ടു കെട്ടിക്കുന്നു

മഷി പുരളുന്നതോടെ കള്ളപ്പണക്കാരെ കെട്ടു കെട്ടിക്കുന്ന ഇന്ത്യ

കള്ളപ്പണം
ചെന്നൈ , ബുധന്‍, 16 നവം‌ബര്‍ 2016 (18:53 IST)
‘ഒരു രൂപയുടെ പോലും കള്ളപ്പണം കൈയില്‍ ഇല്ലാത്ത ഒരു ഇന്ത്യ’ രാജ്യത്ത് അര്‍ദ്ധരാത്രിയില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തിയപ്പോള്‍ പ്രധാനമന്ത്രി മോഡിയുടെ മനസ്സിലെ സ്വപ്നം ഇങ്ങനെ ആയിരിക്കും. ഏതായാലും, രാജ്യത്തെ കള്ളപ്പണക്കാരൊക്കെ കഷ്‌ടപ്പെടുകയാണ്. അവര്‍ തങ്ങളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നു, അക്കൌണ്ടുകളില്‍ നിക്ഷേപിച്ച തുക ലഭിക്കുന്നതിനു വേണ്ടി എ ടി എമ്മുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നു പിന്നെയും ചിലര്‍ തിരക്കുകള്‍ ഒന്ന് കഴിഞ്ഞിട്ട് ബാങ്കുകളിലേക്ക് ഇറങ്ങാന്‍ വേണ്ടി കാത്തിരിക്കുന്നു.
 
webdunia
ഇതിനിടയിലാണ് അടുത്ത പ്രഖ്യാപനം എത്തിയത്. ഒരാള്‍ക്ക് ബാങ്കുകളില്‍ ചെന്ന് മാറാവുന്ന തുക 4, 500 രൂപയാണ്. എന്നാല്‍, 4, 500 രൂപയില്‍ കൂടുതല്‍ കൈവശം ഉണ്ടെങ്കില്‍, അത് മാറാന്‍ കഴിയില്ല. ചില കള്ളപ്പണക്കാര്‍ തങ്ങളുടെ പണം മറ്റുള്ളവരുടെ കൈയില്‍ കൊടുത്തുവിട്ടു വെളുപ്പിച്ചെടുക്കുന്നു, ഒരു ബാങ്കില്‍ പണം മാറിയതിനു ശേഷം അടുത്ത ബാങ്കില്‍ വീണ്ടും പണം മാറ്റുന്നു ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആയിരുന്നു നോട്ടു മാറാന്‍ എത്തുന്നവരുടെ കൈകളില്‍ മഷി പുരട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. വോട്ടു ചെയ്യുമ്പോള്‍ വിരലുകളില്‍ പതിക്കുന്ന അതേ മഷിയാണ് നോട്ടു മാറുമ്പോഴും പതിക്കുക. വീണ്ടും പണം മാറ്റാന്‍ എത്തിയാല്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഇത്.
 
webdunia
പക്ഷേ, സര്‍ക്കാരിന്റെ ഈ തീരുമാനം ‘കടുപ്പ’ത്തില്‍ ബാധിക്കുന്നത് സാധാരണക്കാരെ തന്നെയാണ്. കാലങ്ങളായി സ്വരുക്കൂട്ടി വെച്ചിരിക്കുന്ന പണമാണ് പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ അസാധുവാക്കപ്പെടുന്നത്. എല്ലാവരോടും ഒരു രൂപ കൊടുത്ത് ബാങ്ക് അക്കൌണ്ട് എടുക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും സ്വന്തമായി ബാങ്ക് അക്കൌണ്ടുകളില്ലാത്ത ദരിദ്രനാരായണന്മാര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യ. തങ്ങളുടെ സമ്പാദ്യം മാറ്റിയെടുക്കാന്‍ കഴിയാതാകുന്നതോടെ ഇത്തരക്കാരുടെ ജീവിതങ്ങളില്‍ ഇരുള്‍ പരക്കുകയാണ്.
 
webdunia
കൂടാതെ, ചികിത്സാ ആവശ്യങ്ങള്‍ക്കായി പണം കരുതി വെച്ചിരിക്കുന്നവര്‍, വിവാഹ ആവശ്യങ്ങള്‍ക്കായി പണം കരുതി വെച്ചിരിക്കുന്നവര്‍ എന്നിവര്‍ക്കും ഇത് തിരിച്ചടിയാകും. അക്കൌണ്ടുകളില്‍ എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാം എന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പക്ഷേ, അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്ന തുക തിരികെ ലഭിക്കണമെങ്കില്‍ ബാങ്കിന് മുന്നിലും എ ടി എമ്മിനു മുന്നിലും നീണ്ട ക്യൂ നില്‍ക്കണം. എന്നാല്‍, ഒരു ദിവസം എ ടി എമ്മില്‍ നിന്ന് ലഭിക്കുന്ന പണത്തിനും പരിമിതിയുണ്ട്. ബാങ്കുകളില്‍ പോയി പഴയ 4, 500 രൂപ ഒരു ദിവസം മാറിയെടുക്കാന്‍ കഴിയും. എന്നാല്‍, എ ടി എമ്മില്‍ നിന്ന് 2, 500 രൂപ മാത്രമാണ് ലഭിക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വതന്ത്രപ്രവര്‍ത്തനം പ്രാവര്‍ത്തികമാക്കാന്‍ മാധ്യമങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്; മാധ്യമങ്ങള്‍ക്ക് നേരെയുള്ള നിയന്ത്രണങ്ങള്‍ സമൂഹത്തിന് ഗുണകരമല്ലെന്നും പ്രധാനമന്ത്രി