Select Your Language

Notifications

webdunia
webdunia
webdunia
webdunia

July 12, National Simplicity Day: ഇന്ന് ദേശീയ സിംപ്ലിസിറ്റി ദിനം

July 12, National Simplicity Day: ഇന്ന് ദേശീയ സിംപ്ലിസിറ്റി ദിനം
, ചൊവ്വ, 12 ജൂലൈ 2022 (08:44 IST)
July 12, National Simplicity Day: ഇന്ന് ജൂലൈ 12, ദേശീയ സിംപ്ലിസിറ്റി ദിനമാണ്. ചരിത്രകാരനും തത്വശാസ്ത്രജ്ഞനുമായ ഹെന്റി ഡേവിഡ് തോറോയുടെ ജന്മവാര്‍ഷികമാണ് ദേശീയ ലളിത ദിനമായി ആചരിക്കുന്നത്. ലളിത ജീവിതം നയിക്കാന്‍ പ്രചോദനമേകുക എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. മഹാത്മാഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, ലിയോ ടോള്‍സ്റ്റോയി എന്നിവരുടെ ലളിത ജീവിതം മാതൃകയാക്കിയാണ് ഹെന്റി ഡേവിഡ് തോറോ ലളിത ജീവിതത്തെ കുറിച്ച് ആളുകളോട് സംവദിച്ചിരുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ നിന്ന് പരമാവധി ഒഴിഞ്ഞുനില്‍ക്കണമെന്നാണ് ഈ ദിവസം ഓര്‍മിപ്പിക്കുന്നത്. അനാവശ്യമായതെല്ലാം ഒഴിവാക്കി വ്യക്തിജീവിതം ആസ്വദിക്കുക എന്നതാണ് ആപ്തവാക്യം. ആവശ്യമില്ലാത്ത സാധനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിക്കാതെ ഏറ്റവും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങി ജീവിതം ആസ്വദിക്കണമെന്നാണ് ഈ ദിവസം നല്‍കുന്ന സന്ദേശം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Onam Holidays: ഓണത്തിനു കേരളത്തില്‍ തുടര്‍ച്ചയായ അഞ്ച് ദിവസം അവധി !