മൂന്നാറിലെ താരം ഒടുവിൽ വില്ലൻ വേഷത്തിൽ

ജനകീയ ഇടപെടലുകളിലൂടെ കളക്‌ടർ ബ്രോ ആയി മാറിയ പ്രശാന്തിനു ശേഷം കേരളം നിറഞ്ഞു സ്വീകരിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം.

Webdunia
ശനി, 3 ഓഗസ്റ്റ് 2019 (12:50 IST)
ദേവികുളം സബ് കളക്ടർ ആയിരിക്കെ കയ്യേറ്റക്കാർക്കെതിരെ സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് ശ്രീറാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥനെ താരമാക്കി മാറ്റിയത്. ജനകീയ ഇടപെടലുകളിലൂടെ കളക്‌ടർ ബ്രോ ആയി മാറിയ പ്രശാന്തിനു ശേഷം കേരളം നിറഞ്ഞു സ്വീകരിച്ച സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം. എന്നാൽ ഇപ്പോൾ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതൊടു കൂടെ വില്ലൻ റോളിലേക്ക് മാറിയിരിക്കുകയാണ് ശ്രീറാം. 
 
കേരളത്തിലെ മികച്ച കരിയർ കൺസൾട്ടെന്റായ ഡോ. പിആർ വെങ്കിട്ട‌ രാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥ രാജം രാമമൂർത്തിയുടെയും മകനാണ് ശ്രീറാം. എറണാകുളം ഭവൻസ് വിദ്യാമന്ദിറിലായിരുന്നു സെക്കണ്ടറി വിദ്യാഭ്യാസം. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എംബി‌ബിഎസ് ബിരുദം. 2013 ബാച്ചിൽ റാങ്കോടെ സിവിൽ സർവീസിലെത്തി. 
 
ദേവികുളം സബ് കളക്ടർ ആയിരിക്കെ മൂന്നാറിൽ പ്രാർത്ഥനാ ഗ്രൂപ്പിന്റെത് ഉൾപ്പെടെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ശ്രീറാം പഴുതടച്ച പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. എന്നാൽ തന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് ശ്രീറാം പോയപ്പോൾ ഭരണപക്ഷത്തെ ഉന്നതർക്ക് അപകടം മണത്തു. റവന്യൂ മന്ത്രി കൂടെ നിന്നിട്ടും ശ്രീറാമിന് സ്ഥാനം തെറിച്ചു. എംപ്ലോയ്‌മെന്റ ഡയറക്ടറായി ആയിരുന്നു നിയമനം. 
 
എംപ്ലോയ്‌മെന്റ ഡയറക്ടറായി നിയമിതനായ ശേഷം പിന്നീട് അധികമൊന്നും വാർത്തകളിൽ വന്നില്ല ശ്രീറാം. പ്രളയത്തിനു ശേഷം നവകേരള നിർമ്മാണ ചർച്ചകൾ നടന്നു കൊണ്ടിരിക്കുമ്പോൾ ഹാവാർഡിൽ പഠനത്തിനു ചേർന്നു ശ്രീറാം. പഠനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ്, സർവേ ഡയറക്ടായി നിയമനം ലഭിക്കുന്നത്. നിയമനം നടന്നതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ ശ്രീറാം ഉൾപ്പെടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാന സ്‌കൂള്‍ കായികമേള 21 മുതല്‍; സഞ്ജു സാംസണ്‍ ബ്രാന്‍ഡ് അംബാസിഡര്‍

ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ട്രെയിന്‍ യാത്രക്കാരിയുടെ ഫോണ്‍ പിടിച്ചുവാങ്ങി; 'സൂപ്പര്‍ഹീറോ' എന്ന് വാഴ്ത്തി സോഷ്യല്‍മീഡിയ

ബോഡിഷെയിം പരാമര്‍ശത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ നിഷേധിച്ച് മുഖ്യമന്ത്രി; അത് സംസാരപരമെന്ന് മറുപടി

ക്ഷമയ്ക്ക് പരിധിയുണ്ട്, തീവ്രവാദികൾക്ക് അഭയം നൽകുന്നവർ അനുഭവിക്കും, താലിബാന് മുന്നറിയിപ്പുമായി പാകിസ്ഥാൻ

ആധാര്‍ പുതുക്കല്‍: 5 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിത ബയോമെട്രിക് പുതുക്കല്‍ ഇനി സൗജന്യം

അടുത്ത ലേഖനം
Show comments