Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹനാപകടത്തിൽ മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന് പൊലീസ്; വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് യുവതി

മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം രക്തപരിശോധനയ്ക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് വിസമ്മതിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ.

വാഹനാപകടത്തിൽ മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം രക്തപരിശോധനയ്ക്ക് സമ്മതിച്ചില്ലെന്ന് പൊലീസ്; വാഹനം ഓടിച്ചത് ശ്രീറാമാണെന്ന് യുവതി
, ശനി, 3 ഓഗസ്റ്റ് 2019 (10:42 IST)
മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് ശേഷം രക്തപരിശോധനയ്ക്ക് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് വിസമ്മതിച്ചതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ. പ്രാഥമിക അന്വേഷണത്തിൽ നിന്ന് ഇങ്ങനെയാണ് മനസ്സിലായത്. വാഹനം ഓടിച്ചത് ആരാണെന്ന് മനസ്സിലായിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദപരിശോധയിലാണ്. ഇതിനു ശേഷം മാത്രമേ ആരാണ് വാഹനം ഓടിച്ചതെന്ന് വെളിപ്പെടുത്താനാകൂ.ഇക്കാര്യം പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിൻ വെളിപ്പെടുത്തി. 
 
മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കട്ടരാമന്‍ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചതായി മീഡിയ വൺ റിപ്പോര്‍ട്ട് ചെയ്തു. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫയും സമാനമായ മൊഴിയാണ് നല്‍കിയതെന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്നലെ രാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാർ ഓടിച്ചത് ശ്രീറാം വെങ്കിട്ടരാമൻ തന്നെയെന്ന് സാക്ഷിമൊഴി; മൊഴികളിൽ വൈരുധ്യം; കൂടെയുണ്ടായിരുന്ന സ്ത്രീയെ വൈദ്യപരിശോധന നടത്താതെ വിട്ടയച്ചെന്ന് ആക്ഷേപം; പൊലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച