മലേഷ്യയില്‍ 30 ദിവസം വരെ താമസിക്കുന്നതിനായി ഇന്ത്യക്കാര്‍ക്ക് ഇനി വിസ വേണ്ട. ഡിസംബര്‍ ഒന്ന് മുതല്‍ ഇന്ത്യക്കാര്‍ക്കും ചൈനക്കാര്‍ക്കുമാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. മലേഷ്യന്‍ പ്രധാനമന്ത്രിയായ അന്വര്‍ ഇബ്രാഹിമാണ് ഇക്കാര്യം അറിയിച്ചത്. പീപ്പിള്‍സ് ജസ്റ്റിസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തിയ പ്രഖ്യാപനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അതേസമയം എത്രനാള്‍ വരെ ഈ ഇളവ് തുടരുമെന്ന കാര്യത്തില്‍ വ്യക്തത നല്‍കിയിട്ടില്ല. മലേഷ്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ വലിയ പങ്കും ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും എത്തുന്നവരാണ്. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനായി നേരത്തെ തായ്‌ലന്‍ഡ് ചെയ്ത നടപടിക്ക് സമാനമായാണ് മലേഷ്യയുടെയും തീരുമാനം.