മോദിയുടെ വിദേശ യാത്രകൾ കൊണ്ട് നാടിന് എന്ത് ഗുണം എന്ന് ചോദിക്കുന്നവരോട്
മോദി എന്ന കരുത്തുറ്റ ഭരണാധികാരിയുടെ നയപരമായ വിജയമായി ചരിത്രം രേഖപ്പെടുത്തും.
വിദേശ യാത്രകൾ കൊണ്ട് നാടിന് എന്ത് ഗുണമെന്ന ആക്ഷേപമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എപ്പോഴും ഉയർന്നു കേൾക്കുന്നത്. അതിനുള്ള ഉത്തരമായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ കശ്‌മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന നിലപാട് ട്രംപ് തിരുത്തുകയാണ് ചെയ്തത്. ഇത് ഇന്ത്യയുടെ വൻ നയതന്ത്ര വിജയമാണ്. ഇന്ത്യയുടെ നയതന്ത്ര വിജയം എന്ന് പറയുന്നതിനേക്കാൾ മോദി എന്ന കരുത്തുറ്റ ഭരണാധികാരിയുടെ നയപരമായ വിജയമായി ചരിത്രം രേഖപ്പെടുത്തും.
മോദി ഏറ്റവും അധികം പഴി കേള്‍ക്കേണ്ടി വന്നത് വിദേശ യാത്രകളുടെ പേരിലാണ്. പ്രധാനമന്ത്രി വിദേശരാജ്യങ്ങളില്‍ ഉല്ലാസ യാത്ര പോവുകയാണ് എന്ന മട്ടിലാണ് രാഷ്‌ട്രീയ പ്രതിയോഗികളും ഒരു വിഭാഗം പത്ര ദൃശ്യമാദ്ധ്യമങ്ങളും പ്രചാരണം അഴിച്ചു വിട്ടിട്ടുള്ളത്.
എന്നാല്‍ ഓരോ വിദേശ യാത്രങ്ങളും ഭാരതത്തിനു സമ്മാനിച്ച വിലപ്പെട്ട സേവനങ്ങളെ അവര്‍ കണ്ടില്ലന്നു നടിക്കുകയായിരുന്നു. മോദിയുടെ വിദേശ സന്ദർശനങ്ങൾ കൊണ്ടുള്ള ഭീകരവാദത്തിന് എതിരെയുള്ള ശക്തമായ നിലപാടിനും അത്ഭുതപൂര്‍വ്വമായ പിന്തുണയാണ് ലോകരാജ്യങ്ങളില്‍ നിന്നു ഇന്ത്യക്ക് ലഭിക്കുന്നത്. എന്നാൽ കശ്മീർ വിഷയം വന്നതോടെ ഇതിനൊക്കെ ഒരു മറുപടിയാണ് വന്നിരിക്കുന്നത്.
എന്നാൽ കശ്മീർ വിഷയം യുഎന്നിൽ ചർച്ചാവിഷയമായപ്പോൾ മിക്ക രാജ്യങ്ങളും ഇന്ത്യയെയാണ് അനുകൂലിച്ചത്. മിക്ക ലോക നേതാക്കളും ഇന്ത്യയ്ക്ക് പിന്തുണയുമായി വരുകയാണുണ്ടായത്. ഇതൊക്കെയും മോദി എന്ന ഭരണാധികാരിയുടെ വിജയമായാണ് കണക്കാക്കേണ്ടത്. മോദി പുലർത്തുന്ന സൗഹൃദങ്ങൾ പലയവസരങ്ങളിലും അദ്ദേഹത്തെ വളരെയധികം തുണച്ചിട്ടുണ്ട്. കശ്മീർ വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യയെ അനുകൂലിച്ചാണ് പ്രസ്താവന പുറത്തിറക്കിയത്. ഇതിന് പിന്നാലെയാണ് ട്രംപും ഈ വിഷയ്ത്തിൽ നിന്ന് പിൻവാങ്ങിയത്.
കശ്മീർ വിഷയം ഇന്ത്യയും പാകിസ്ഥാനും തമ്മിലാണ് ചർച്ച ചെയ്യെണ്ടതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് വ്യക്തമാക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി റദ്ദാക്കിയ ശേഷമുള്ള ആദ്യത്തെ മോദി ട്രംപ് കൂടിക്കാഴ്ചയായിരുന്നു ഇത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോവിന്റെ പ്രത്യേക ക്ഷണിതാവായാണ് മോദി ഉച്ചകോടിക്കെത്തിയത്. യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടറസുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.