Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രായേലിൽ മരണം 700 കടന്നു, സംഗീത പരിപാടി നടന്നിടത്ത് നിന്ന് 250ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തൂ

ഇസ്രായേലിൽ മരണം 700 കടന്നു, സംഗീത പരിപാടി നടന്നിടത്ത് നിന്ന് 250ലേറെ മൃതദേഹങ്ങൾ കണ്ടെടുത്തൂ
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (10:50 IST)
ഇസ്രായേലില്‍ ശനിയാഴ്ച പാലസ്തീന്‍ സായുധ സംഘടനയായ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 700 കടന്നു. സംഗീത പരിപാടി നടന്നിരുന്ന ഗ്രൗണ്ടില്‍ നിന്നും മാത്രം 250ലേറെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നൂറ് കണക്കിന് സൈനികരടക്കമുള്ള ഇസ്രായേല്‍ പൗരന്മാര്‍ ഹമാസിന്റെ കസ്റ്റഡിയിലാണ്.
 
അതേസമയം ഹമാസിനെതിരെയുള്ള ആക്രമണം ഇസ്രായേല്‍ കടുപ്പിച്ചു. ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇതുവരെ 400 ലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ജനവാസമേഖലകളിലടക്കം ഏറ്റുമുട്ടലുണ്ടായി. ഇസ്രായേലിന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ച യുഎസ് മേഖലയിലേക്ക് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ സാമഗ്രികള്‍ അയക്കാന്‍ യുഎസ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
 
അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളം ആളുകള്‍ ഗാസയില്‍ നിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗാസയില്‍ 23 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തോടെ ആളുകളോട് അവിടം വിട്ട് പോകാന്‍ ഇസ്രായേല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് വാടക വീട്ടില്‍ ഭാര്യയേയും ഭര്‍ത്താവിനേയും മരിച്ച നിലയില്‍ കണ്ടെത്തി