Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിക്ക് കുരിശിനോട് സ്‌നേഹമുണ്ട്, അതിനുള്ള കാരണം ഇതാണ് - മുഖ്യമന്ത്രിയുടെ കാഞ്ഞബുദ്ധി വീണ്ടും!

പിണറായിക്ക് കുരിശിനോട് സ്‌നേഹമുണ്ട്, അതിനുള്ള കാരണം ഇതാണ് - മുഖ്യമന്ത്രിയുടെ കാഞ്ഞബുദ്ധി വീണ്ടും!

പിണറായിക്ക് കുരിശിനോട് സ്‌നേഹമുണ്ട്, അതിനുള്ള കാരണം ഇതാണ് - മുഖ്യമന്ത്രിയുടെ കാഞ്ഞബുദ്ധി വീണ്ടും!

സുനിതാ പ്രകാശ്

കൊച്ചി , ശനി, 22 ഏപ്രില്‍ 2017 (10:24 IST)
മൂന്നാറിലെ കൈയേറ്റം പിണറായി വിജയന് കുരിശാകുകയാണ്. അനധികൃത കൈയേറ്റങ്ങളില്‍ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്നറിയാതെ സര്‍ക്കാര്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോള്‍ സിപിഐ സ്വീകരിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് അഡീഷണല്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുളള വന്‍ സംഘം പൊളിച്ചു നീക്കിയതിനെതിരെ ആദ്യം പ്രതികരിച്ചത് മുഖ്യമന്ത്രിയായിരുന്നു. ക്രിസ്‌ത്യന്‍ വിഭാഗത്തില്‍ നിന്നു പോലും എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതിരുന്ന സമയത്ത് പിണറായി നടത്തിയ പ്രസ്‌താവനയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

കുശിശ് എന്തു പിഴച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ജില്ലാ ഭരണകൂടത്തെ സമ്മര്‍ദ്ദത്തിലാക്കി. പിന്നാലെ വെള്ളിയാഴ്‌ച ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തില്‍ കൈയേറ്റമൊഴിപ്പിച്ച നടപടിയെ വിമര്‍ശിക്കാനും അദ്ദേഹം മടിച്ചില്ല. എന്നാല്‍ ഈ സാഹചര്യം മുതലാക്കുകയാണ് സിപിഐ.

മൂന്നാറിലെ ഒഴിപ്പിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെതിരെ ശക്തമായ വിമര്‍ശനമാണ് സിപിഐ മുഖപത്രം ജനയുഗം നല്‍കുന്നത്. സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന ക്രിസ്തുവചനത്തിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും സര്‍ക്കാരിനോട് സിപിഐ ആവശ്യപ്പെടുമ്പോള്‍ തന്നെ കാനം രാജേന്ദ്രന്റെയും കൂട്ടരുടെയും നിലപാട് എന്താണെന്ന് വ്യക്തമാണ്.

കുരിശ് പൊളിച്ച് നീക്കിയതില്‍ ക്രൈസ്‌തവ സമൂഹത്തിനില്ലാത്ത വേദന ആദ്യം പ്രകടിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടിയാണ് വിവാദങ്ങള്‍ക്ക് കാരണം. കൈയേറ്റം ഒഴിപ്പിക്കലിനു ലഭിക്കേണ്ട ജനപിന്തുണ ഇല്ലാതായ സാഹചര്യം സിപിഎം വിലയിരുത്തേണ്ടതുണ്ട്.

അതേസമയം, കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സബ് കളക്ടർ ഡോ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള നീക്കത്തിന്റെ ആദ്യ പടിയാണോ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ എന്നും ചിലര്‍ ഭയക്കുന്നുണ്ട്. ജന പിന്തുണയുള്ള സബ് കളക്ടറെ മാറ്റിയാല്‍ തിരിച്ചടിയുണ്ടാകുമെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. കുരിശ് പൊളിച്ചു നീക്കിയതിന്റെ പേരില്‍ സര്‍ക്കാരിന് ഉദ്യോഗസ്ഥനെ മാറ്റാന്‍ സാധിക്കും.

എന്നാല്‍, പിണറായി വിജയന്‍ എന്ന രാഷ്‌ട്രീയ തന്ത്രശാലി ഒരു മുഴം മുമ്പേ എറിഞ്ഞുവെന്നതില്‍ സംശയമില്ല. നിലവിലെ സാഹചര്യം സമ്മര്‍ദ്ദമുണ്ടാക്കുമെങ്കിലും ക്രൈസ്‌തവ സമുദായങ്ങളെ വേദനിപ്പിക്കാന്‍ അദ്ദേഹം തയാറാകില്ല. കുരിശ് തകര്‍ത്ത പാര്‍ട്ടിക്ക് വോട്ട് ചെയ്യില്ലെന്ന നിലപാട് സഭ സ്വീകരിക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്താതിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കുടിയേറ്റക്കാര്‍ കൂടുതലായുള്ള മൂന്നാറില്‍ ക്രിസ്‌ത്യന്‍ ജനവിഭാഗങ്ങള്‍ കൂടുതലാണ്. ഭാവിയില്‍ ഇവരില്‍ നിന്നുണ്ടായേക്കാമെന്ന എതിര്‍പ്പുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് കുരിശ് പൊളിച്ച വിഷയത്തില്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പരസ്യശാസന നല്‍കിയത്.

കൈയേറ്റ ഭൂമിയിലാണ് കുരിശ് നിന്നിരുന്നതെന്നതില്‍ ആര്‍ക്കും സംശയമില്ല. അതിനാലാണ് ആരും എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നത്. എന്നാല്‍ കുരിശ് പൊളിച്ച രീതിയോട് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. ന്യൂ‍നപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്നും വിശ്വാസങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുമുള്ള പഴികള്‍ കേള്‍ക്കാതിരിക്കാനാണ് മുഖ്യമന്ത്രി തന്നെ ആദ്യം രംഗത്തെത്തിയത്.

എല്ലാവരെയും ഒപ്പം നിര്‍ത്തുമെന്ന പ്രഖ്യാപനമുള്ളപ്പോള്‍ തന്നെ കുരിശ് നീക്കിയതില്‍ നിന്ന് ആരോപണങ്ങള്‍ ഉണ്ടാകുമോ എന്ന സന്ദേഹവും സര്‍ക്കാരിനുണ്ട്. ഇതിനെത്തുടര്‍ന്നാണ് വിഷയത്തില്‍  ജില്ലാ ഭരണകൂടത്തിനെതിരെ പ്രതികരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിഞ്ചു കുട്ടികളുമായി ഓട്ടോറിക്ഷ പുഴയിലേക്ക്​ മറിഞ്ഞു