Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോദി മന്ത്രിസഭയിലെ ക്രിമിനല്‍ കേസുള്ള മന്ത്രിമാര്‍ ഇവരൊക്കെ

ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഗിരിരാജ് സിംഗിനാണ്.

മോദി മന്ത്രിസഭയിലെ ക്രിമിനല്‍ കേസുള്ള മന്ത്രിമാര്‍ ഇവരൊക്കെ
, ചൊവ്വ, 11 ജൂണ്‍ 2019 (15:02 IST)
നരേന്ദ്ര മോദി മന്ത്രിസഭയിലെ 22 മന്ത്രിമാരുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ 16 പേരുടെ പേരിലുള്ളത് ഗുരുതരമായ ക്രിമിനല്‍ കേസുകളാണ്. 
 
 കഴിഞ്ഞ മന്ത്രിസഭയുമായി താരതമ്യപ്പെടുത്തിയാല്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള മന്ത്രിമാരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ആറ് മന്ത്രിമാരാണ് മതസ്പര്‍ദ വളര്‍ത്തിയെന്ന കേസിനെ നേരിടുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, ഗിരിരാജ് സിങ്, പ്രതാപ് ചന്ദ്ര സാരംഗി, ബാബുല്‍ സുപ്രിയോ, നിത്യാനന്ദ് റായ്, പ്രല്‍ഹാദ് ജോഷി എന്നിവരാണത്.
 
ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ഗിരിരാജ് സിംഗിനാണ്. മൃഗസംരക്ഷണം, ഫിഷറീസ് മന്ത്രിക്കെതിരെ  മതസ്പര്‍ദ വളര്‍ത്തല്‍, മതവിദ്വേഷം, ദേശീയ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന പ്രവൃത്തി. അഴിമതി, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, തിരഞ്ഞെടുപ്പിന് പണം നല്‍കല്‍ തുടങ്ങിയ കേസുകളാണുള്ളത്.
 
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ പേരില്‍ മോഷണകുറ്റവും നിലനില്‍ക്കുന്നു. അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസാണ് മന്ത്രിമാരുടെ സത്യവാങ്മൂലം ക്രോഡീകരിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധനം മാത്രം പോര, ബൈക്കും വേണം; ചോദിച്ചത് നൽകാത്തതിൽ കലി പൂണ്ട് യുവാവ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ചു