Webdunia - Bharat's app for daily news and videos

Install App

ഇന്ത്യൻ ശക്തിക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകില്ലെന്ന് പാകിസ്ഥാന് ബോധ്യമായി; ചൈനപോലും തള്ളിപ്പറഞ്ഞതോടെ ഇന്ത്യയുമായി സൌഹൃദമാണ് ആഗ്രഹിക്കുന്നത് എന്ന് ഇമ്രാൻ ഖാൻ

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (18:15 IST)
ഇന്ത്യ എന്ന രാജ്യം രൂപപ്പെട്ടപ്പോൾ മുതൽ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഇന്ത്യ പല തരത്തിലുള്ള ആക്രമണങ്ങൾ നേരിട്ടുവരികയാണ് ആദ്യം അതിർത്തിയിൽ സൈനികരെ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരുന്നത്. എന്നാൽ ലോക രാഷ്ട്രങ്ങൾ ഒറ്റപ്പെടുത്താൻ തുടങ്ങിയതോടെ സൈനിക നീക്കത്തിൽ നിന്നും പിൻ‌മാറി ഇന്ത്യയെ ആക്രമിക്കാനുള്ള ദൌത്യങ്ങൾ പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്ക് നൽകി.
 
ഇതിനായി തിവ്രവാദ സംഘങ്ങൾക്ക് സൈനിക, ആയുധ സഹായങ്ങളും പാകിസ്ഥാൻ സർക്കാർ നൽക്കൊണ്ടിരുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയും വിഘടനവാദികളുടെ സഹായത്തോടെയും പാകിസ്ഥാൻ പല തവണ ഇന്ത്യൻ സൈനിക താവളങ്ങൾ ഉൾപ്പടെ ആക്രമിച്ചു. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് കശ്മീരിലെ പു‌ൽ‌വാമയിൽ സി ആർ പി എഫ് ജവാൻ‌മാരുടെ വാഹനത്തിന് നേരെയുണ്ടായ ചാവേർ ആക്രമണം. 
 
ആക്രമണം നടന്ന് മണിക്കുറുകൾക്കുള്ളിൽ തന്നെ തിരിച്ചടിക്കാനുള്ള പൂർണ അധികാരം കേന്ദ്ര സർക്കാർ സൈന്യത്തിന് നൽകി. ആക്രമണം നടന്ന് 12ആം ദിവസം പകിസ്ഥാൻ അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേനയുടെ മിറാൻ 2000 വിമാനങ്ങൾ ബലക്കോട്ടിലെ ജെയ്ഷെ പരിശീലനകേന്ദ്രം തകർത്ത് തിരികെയെത്തി. പകിസ്ഥാനെതിരെയുള്ള ഒരു സൈനിക നടപടിയല്ല. ഭീകര കേന്ദ്രം തകർക്കുക മാത്രമണ് ചെയ്തത് എന്ന് ഇന്ത്യ ലോക രാഷ്ട്രങ്ങളെ അറിയിച്ചു അമേരിക്ക ഉൾപ്പടെയുള്ള രാഷ്ടങ്ങൾ ഇത് അംഗീകരിക്കുകയും ചെയ്തു.
 
എന്നാൽ തൊട്ടടുത്ത ദിവസം പുലച്ചെ ഇന്ത്യൻ വ്യോമാതിർത്തി കടന്ന് പകിസ്ഥാന്റെ മൂന്ന് പോർ വിമാനങ്ങൾ ആക്രമിക്കാൻ ശ്രമം നടത്തി. എന്നാൽ ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ പ്രതിരോധത്തിൽ പാകിസ്ഥാൻ പോർ വിമാനങ്ങൾ മടങ്ങി, പാകിസ്ഥാനെ സൈന്യത്തെ തുരത്തിയോടിക്കുന്നതിനിടെ ഇന്ത്യുടെ ഒരു ഫൈറ്റർ പൈലറ്റ് പാകിസ്ഥാന്റെ പിടിയിലായിരുന്നു. വിക്കമാന്ത അഭിനന്ദൻ എന്ന പൈലറ്റിനെ പാകിസ്ഥാൻ സേന ക്രൂരമയി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു.
 
ഇതോടെ ഇന്ത്യ കടുത്ത നയതന്ത്ര നിലപട് തന്നെ സ്വികരിച്ചു. ഏത്രയും വേഗത്തിൽ അഭിനന്ദനെ വിട്ടുനൽകണമെന്നും ഇന്ത്യ ആവശ്യം ഉന്നയിക്കുകയും നിലപട് കടുപ്പിക്കുകയും ചെയ്തു. അമേരിക്കയും ഇസ്രായേലും ഉൾപ്പടെയുള്ള രാജ്യങ്ങൾ പകിസ്ഥാന് കർശനമായ താക്കീത് നൽകി. പാകിസ്ഥാനെ അനുകൂലിച്ചിരുന്ന ചൈനക്ക് പോലും പാകിസ്ഥാനെ തള്ളിപ്പറയേണ്ടതായി വന്നതോടെ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറാണെന്ന് പാക് പ്രധാനമത്രി ഇമ്രാൻ ഖാൻ വ്യക്തമാക്കി.
 
തെട്ടുപിന്നാലെ അഭിനന്ദനോട് മാന്യമായ രീതിയിലാണ് പെരുമാറുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോയും പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ അഭിനന്ദിനെ വെള്ളിയാഴ്ച ഇന്ത്യക്ക് വിട്ടുനൽകും എന്ന് പാകിസ്ഥാൻ പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളുടെ വിജ്യമാണ് ഇത്.
 
ഇന്ത്യക്ക് മേൽ ഒരുതരത്തിലുള്ള സൈനിക നീക്കങ്ങളും നടത്താൻ പാടില്ല എന്ന് അമേരിക്ക പാകിസ്ഥാന് അന്ത്യ ശാസനം നൽകി. ആവശ്യമെങ്കിൽ സൈനിക നിക്കത്തിന് ഉപയോഗിക്കുന്നതിനായി ഇസ്രായേൽ ഇന്ത്യക്ക് ആളില്ലാ ബോംബർ വിമാനങ്ങൾ കൈമാറി. അതിർത്തിയിൽ ഇന്ത്യ സൈനിക നിക്കം കൂടി ശക്തിപ്പെടുത്തിയതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയാണ് എന്ന് പാകിസ്ഥാന് മനസിലായി. ഇതോടെയാണ് സമാധാനം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി അഭിനന്ദിനെ വിട്ടയക്കും എന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്.
 
ലോക രാഷ്ട്രങ്ങളെ പിന്തുണ ആർജിക്കാൻ കഴിഞ്ഞതോടെ ഇനി പാകിസ്ഥാനെതിരെ ഒരു ആക്രമണത്തിന് ഇന്ത്യ തയ്യാറെടുത്താൽ അമേരിക്കയും ഇസ്രായേലും ഉൾപ്പടെയുള്ള രാജ്യങ്ങൾ സൈനിക സാങ്കേതിക സഹായം ഇന്ത്യക്ക് ലഭിക്കുമെമെന്നും ലോകരാഷ്ട്രങ്ങൾ പാകിസ്ഥാന് ഉപരോധം ഏർപ്പെടുത്തും എന്നും വ്യക്തമായതോടെയാണ് പാകിസ്ഥാൻ നിലപാട് മയപ്പെടുത്തി സ്മാധാനത്തിന്റെ പാത സ്വീകരിച്ചത്. ഇന്ത്യയുമായുള്ള സൌഹൃദമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാന്റെ വാക്കുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല, 2026 ല്‍ സീറ്റില്ല; രാഹുല്‍ ഒറ്റപ്പെടുന്നു

Rahul Mamkootathil: 'ടെലിഗ്രാമില്‍ വാ'; വാട്‌സ്ആപ്പ് ഉപയോഗിക്കാതിരുന്നത് തെളിവ് നശിപ്പിക്കാന്‍, കൂടുതല്‍ ആരോപണങ്ങള്‍

ഈശ ഗ്രാമോത്സവം 2025-നായി 700 മത്സരാര്‍ത്ഥികള്‍ ഒരുങ്ങുന്നു; ഓഗസ്റ്റ് 23 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നു

Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും

Rahul Mamkootathil: നിര്‍ണായക നീക്കം നടത്തി ചെന്നിത്തല; സതീശനും കൈവിടേണ്ടിവന്നു

അടുത്ത ലേഖനം
Show comments