Select Your Language

Notifications

webdunia
webdunia
webdunia
webdunia

September 5, Teachers' Day 2024: സെപ്റ്റംബര്‍ 5 - അധ്യാപകദിനം; ചരിത്രവും പ്രാധാന്യവും

തമിഴ്‌നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ്.രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്

September 5, Teachers' Day 2024: സെപ്റ്റംബര്‍ 5 - അധ്യാപകദിനം; ചരിത്രവും പ്രാധാന്യവും

രേണുക വേണു

, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (12:24 IST)
Teachers' Day 2024: രാജ്യത്തിന്റെ മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബര്‍ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനം ആചരിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. 1888ലാണ് സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ജനിച്ചത്.
 
തമിഴ്‌നാട്ടിലെ തിരുത്തണിയില്‍ ജനിച്ച എസ്.രാധാകൃഷ്ണന്‍ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ചെന്നൈ പ്രസിഡന്‍സി കോളേജിലും കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1931 മുതല്‍ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാര്‍സിലറായും പ്രവര്‍ത്തിച്ചിരുന്നു. 1936ല്‍ ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഈസ്റ്റേണ്‍ റീജിയണല്‍ ആന്റ് എത്തിക്‌സ് എന്ന വിഷയം പഠിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ടു. ഇത്തരത്തില്‍ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ ജന്മദിനമാണ് ഇന്ത്യയില്‍ അധ്യാപകദിനമായി ആചരിക്കുന്നത്. 
 
1962ല്‍ ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂര്‍ പൂരം അലങ്കോലമാക്കിയതു ബിജെപിക്ക് വേണ്ടിയോ? റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സുനില്‍ കുമാര്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കും