Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും കലാപത്തിന് ശ്രമിക്കുന്നത് ആര്, ശബരിമലയിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു ?

വീണ്ടും കലാപത്തിന് ശ്രമിക്കുന്നത് ആര്, ശബരിമലയിൽ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നു ?
, വ്യാഴം, 6 ഡിസം‌ബര്‍ 2018 (17:11 IST)
ശബരിമലയിൽ സ്ത്രീകൾക്കും ആരാധന സ്വാതന്ത്ര്യം അനുവദിച്ച സുപ്രീം കോടതി വിധിക്ക് ശേഷം. മനുപ്പുർ‌വമായി സംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങൾ നടന്നുവരികയാണ്. ശബരിമലയിൽ സഘർഷാവസ്ഥക്ക് അയവു സംഭവിച്ചിട്ടുണ്ടെങ്കിലും. സ്ത്രീകളെ എത്തിച്ച് വർഗീയ വികാരം ഇളക്കിവിട്ട് മനപ്പൂർവമായി സംഘർഷങ്ങൾ ഉണ്ടാക്കാൻ ചില സംഘടകൾ ശ്രമിക്കുന്നതായി പൊലീസിന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതായാണ് റിപ്പോർട്ട്.
 
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് സുരക്ഷ കൂടുതൽ ശക്തമാക്കി. ശബരിമല കയറാൻ എത്തുന്ന സ്ത്രീകൾ ഏതെങ്കിലും സംഘടനയുടെ പിൻ‌ബലത്തിലാണോ എത്തുന്നത് എന്ന കാര്യം പരിശോധിക്കും എന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ മുന്നറിയിപ്പ് മറ്റൊരു പ്രശ്നത്തിലേക്കാണ് വാതിൽ തുറക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.
 
ശബരിമലയിൽ സ്വന്തം ഇഷ്ടപ്രകാരം ദർശനത്തിനെത്തുന്ന യുവതികൾ ഓരോരുത്തരും ഇനി സംശയത്തിന്റെ നിഴലിലായിരിക്കും എന്നതാണ് ഉണ്ടാകാൻ പോകുന്ന പ്രധാന പ്രശ്നം. ഗൂഡാലോച നടത്തി വരുന്ന സ്ത്രീകളെയും ആരാധനക്കായി വരുന്ന സ്ത്രീകളെയും തിരിച്ചറിയാൻ എന്താണ് മർഗം ? ഈ സാഹചര്യത്തിൽ ഓരോരുത്തരെയും സംശയത്തോടെ മാത്രമേ പൊലീസ് കാണുകയുള്ളു. 
 
സ്വാഭാവികമായും സ്ത്രീകൾക്ക് സുരക്ഷ നൽകുന്നതിൽ പൊലീസ് അത്ര പെട്ടന്ന് തീരുമാനമെടുക്കില്ല. ഇതോടെ പലർക്കും ശബരിമലയിൽ ദർശനം നടത്താനും ആയേക്കില്ല. സ്ത്രീകൾക്കെതിരെ സ്ത്രീകളുടെ സ്ലീപർ സെല്ലുകളെ നിയോഗിക്കുക എന്ന തന്ത്രം ഫലം കാണുകയാണ്. വോട്ട് രാഷ്ട്രീയത്തിനായി തിരഞ്ഞെടുപ്പുകാലം വരെ ശബരിമല പ്രശ്നത്തെ സജീവമായി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗമാകാം ഇത്തരം നീക്കങ്ങൾ.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാറിടത്തിന്റെ സെൽഫി അയച്ചാൽ ബ്രായുടെ സൈസ് പറയും ഈ സോഫ്‌റ്റ്‌വെയർ!