വീണ്ടുമൊരു അധ്യാപക ദിനം കൂടി; ഓർക്കാം ഡോ.എസ് രാധാകൃഷ്ണനെ

1888ലാണ് സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്.

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (15:34 IST)
രാജ്യത്തിന്റെ മുൻ രാഷ്ട്രപതി, ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെ‌പ്‌തംബർ അഞ്ചിനാണ് ഇന്ത്യ അധ്യാപക ദിനമായി കൊണ്ടാടുന്നത്. വിദ്യാഭ്യാസമേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി ആചരിച്ചു തുടങ്ങിയത്. 1888ലാണ് സർവേപ്പള്ളി രാധാകൃഷ്ണൻ ജനിച്ചത്. 
 
തമിഴ്നാട്ടിലെ തിരുത്തണിയിൽ ജനിച്ച എസ് രാധാകൃഷ്ണൻ ഫിലോസഫിയിലാണ് ബിരുദാനന്തരബിരുദം നേടിയത്. ചെന്നൈ പ്രസിഡൻസി കോളേജിലും കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ച അദ്ദേഹം 1931 മുതൽ 1936 വരെ ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റിയിലെ വൈസ് ചാർസിലറായും പ്രവർത്തിച്ചിരുന്നു.1936ൽ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ ഈസ്റ്റേൺ റീജിയണൽ ആന്റ് എത്തിക്സ് എന്ന വിഷയം പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടു. ഇത്തരത്തിൽ അക്കാദമിക പ്രഭാവം ഉള്ള ഒരു വ്യക്തിയുടെ ജന്മദിനമാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്. 
 
1962ൽ ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റായി സർവേപ്പള്ളി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത് മുതൽ അദ്ദേഹത്തിന്റെ ജന്മദിനം അധ്യാപകദിനമായി രാജ്യം ആഘോഷിക്കപ്പെടുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാന്‍ യുദ്ധം ഇന്ത്യയുടെ ബിയര്‍ ഉത്പാദനം 50% കുറയ്ക്കുമെന്ന് ബ്രൂവര്‍മാരുടെ മുന്നറിയിപ്പ്

വിഡി സതീശന്റെ അഭിമുഖം മെറ്റ അബദ്ധത്തില്‍ നീക്കം ചെയ്തു: തിരഞ്ഞെടുപ്പ് കമ്മീഷന്‍

നടന്‍ മോഹന്‍ലാല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രം; വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുത്

ഫോണ്‍ കോളിനിടയില്‍ ഈ ശബ്ദം കേള്‍ക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്!

അടുത്ത ലേഖനം
Show comments