ലോകഫുട്‌ബോളിലെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസിയും ക്രിസ്‌റ്റ്യാനോ റോണാള്‍ഡോയും ഒരുമിച്ച് കണ്ടാല്‍ എന്താകും സംസാരിക്കുക ?, ഏതൊരു ഫുട്‌ബോള്‍ ആരാധകനെയും കുഴപ്പിക്കുന്ന ചോദ്യമാണിത്.
ലോക ഫുട്ബോളിന്റെ നെറുകയിൽ ഇരിക്കുമ്പോഴും ഫുട്‌ബോള്‍ മൈതാനത്ത് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിട്ടും ഞങ്ങളുടെ സൌഹൃദത്തിന് യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലെന്നാണ് യുവെന്റസിന്റെ പോർച്ചുഗൽ താരം റൊണാൾഡോ വ്യക്തമാക്കുന്നത്.
യുവേഫയുടെ ഫുട്ബോൾ പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മെസിയും ക്രിസ്‌റ്റ്യാനോയും അടുത്തടുത്ത് ഇരുപ്പുറപ്പിച്ചപ്പോള്‍ അവതാരക ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് റൊണാൾഡോ നല്‍കിയ മറുപടിയാണ് ഇരു വിഭാഗം ആരാധകരെയും ത്രില്ലടിപ്പിച്ചത്.
“ ഞങ്ങള്‍ ഈ വേദി പങ്കിടാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി, ഇങ്ങനെ ഒരു സംഭവം ഫുട്ബോളിൽ മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. നിസാരമായ കാര്യമല്ല ഇത്. മികച്ച ബന്ധം പുലര്‍ത്തുന്നവരാണ് ഞങ്ങള്‍. 15 വര്‍ഷമായി ഞങ്ങള്‍ ഗ്രൌണ്ടിലുണ്ട്. എന്നാല്‍, ഒരുമിച്ച് ഒരു ഡിന്നര്‍ പോലും കഴിച്ചിട്ടില്ല, ഭാവിയില്‍ അത് ഉണ്ടാകുമെന്നാണ് വിശ്വാസം.”
“ഫുട്‌ബോളില്‍ പരസ്‌പരം പ്രോത്സാഹിപ്പിക്കുന്ന താരങ്ങളാണ് ഞങ്ങള്‍. ഫുട്‌ബോള്‍ ചരിത്രത്തിന്റെ ഭാഗമായി ഇങ്ങനെ തുടരുന്നത് നല്ല കാര്യമാണ്. അതില്‍ ഞാനും മെസിയുമുണ്ട്. എന്നേക്കാള്‍ രണ്ട് വയസ് ഇളയയാണ് മെസി. പ്രായത്തിന് അനുസരിച്ചുള്ള മികവ് ഇപ്പോഴും ഞാന്‍ പുലര്‍ത്തുന്നുണ്ട്. ഇനിയുള്ള രണ്ടോ മൂന്നോ വര്‍ഷം ഗ്രൌണ്ടില്‍ തുടരും” - എന്നും റൊണാള്‍ഡോ പറഞ്ഞു.
റോണോയുടെ വാക്കുകള്‍ ആസ്വദിക്കുകയും ചിരിക്കുകയും ചെയ്‌തു മെസി. സൂപ്പര്‍താരങ്ങളില്‍ ആരാണ് ബെസ്‌റ്റ് എന്ന ചര്‍ച്ച ആരാധകര്‍ക്കിടെയില്‍ നടക്കുമ്പോഴാണ് പോര്‍ച്ചുഗല്‍ താരം മനസ് തുറന്നത്.