Webdunia - Bharat's app for daily news and videos

Install App

അധ്യാപക ദിനം ആചരിക്കുന്നത് എന്തുകൊണ്ട്?

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (17:12 IST)
ഇന്ത്യയിൽ സെപ്തംബർ 5നും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ 11നും ആണ് അധ്യാപകദിനം ആചരിക്കുന്നത്. സാധരണയായി ഒക്‍ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്കോ അധ്യാപക ദിനം ആഘോഷിക്കുന്നത്.1966 ല്‍ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാര്‍ശ ഒപ്പിട്ടത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിവസം.
 
എന്നാല്‍, പല രാജ്യങ്ങളില്ലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ സെപ്റ്റബര്‍ 11-നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്. ഇന്ത്യയില്‍ മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധകൃഷണന്‍റെ ജന്മദിനമാണ് അധ്യാപകദിനമായി അഘോഷിക്കുന്നത്. ഇത് സെപ്തംബർ 5നാണ്.
 
ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധ്യാപക ദിനഘോഷത്തിന്റെ കാരണം. അമേരിക്കയില്‍ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം ആഘോഷിക്കുന്നത്.
 
ചൈനയാകട്ടെ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. തായ്‌വാനില്‍ കണ്‍ഫുഷ്യസിന്‍റെ ജന്മദിനത്തില്‍ തന്നെയാണ് അധ്യപകദിനാഘോഷം.
 
തായലാന്‍ഡില്‍ ജനുവരി 16-നാണ് അധ്യാപകദിനം. അര്‍ജന്‍റീനയില്‍ രാഷ്ട്രപതി ഡോ.മിന്‍ഗോ ഫാസ്റ്റിനൊ സാര്‍മിയന്‍റോയുടെ ചരമദിനമാണ് അധ്യാപകദിനം. തെക്കേ അമേരിക്കന്‍ രാജ്യമായ് ബൊളീവയയില്‍ അധ്യാപകരെ ഓര്‍മ്മിക്കുന്നത് അവിടത്തെ ആദ്യത്തെ സ്കൂളിന് തറക്കല്ലിട്ട ദിവസമാണ്.
 
ബ്രസീലില്‍ ഒക്റ്റോബര്‍ 15-നാണ് അധ്യപകദിനം. പെദ്രോ ചക്രവര്‍ത്തി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്കൂളുള്‍ നിര്‍മ്മിക്കാന്‍ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഉറുഗ്വെയില്‍ വിദ്യാര്‍ത്ഥിദിനമായ സെപ്റ്റബര്‍ 21-ന്‍റെ അടുത്തദിവസമാണ് അധ്യാപകദിനം.
 
കൊളംബിയയില്‍ മേയ് 15 ഉം,കോസ്റ്ററിക്കയില്‍ സെപ്റ്റംബര്‍ 11-ഉം, ബ്രൂണെയില്‍ സെപ്റ്റാംബര്‍ 23-നുമാണ് അധ്യാപകദിനം അഘോഷിക്കുന്നത്.
 
ഒമാന്‍,സുറിയ,ഈജിപ്ത്, ലിബിയ,ഖത്തര്‍,യമന്‍,ടുണീഷ്യ,ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28-നാണ് അധ്യാപകദിനം. 
 
എന്നാല്‍ 1951-ല്‍ കമ്മ്യുണിസ്റ്റ് സര്‍ക്കാര്‍ ഈ ആഘോഷം അവസാനിപ്പിച്ചു. അധ്യാപകദിനാഘോഷം കണ്‍ഫുഷ്യസിന്‍റെ ജന്‍മദിനത്തിലാക്കണമെന്ന ആവശ്യം നിലവിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിന് ഏതാനും മിനിറ്റുകള്‍ മാത്രം

ചൂട് ഉയർന്ന് തന്നെ, പക്ഷേ ഭയക്കണ്ട, വേനൽമഴ സജീവമാകും

മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു

പുതുക്കിയ താപനില മുന്നറിയിപ്പ്

ഭർത്താവ് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ രണ്ടാം ഭാര്യ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments