ക്ലാസ്‌മുറിയിൽ വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ

തിങ്കള്‍, 23 ജൂലൈ 2018 (16:37 IST)
ആല്‍ഫ്രഡ്‌: വിദ്യാര്‍ത്ഥിയെ ക്ലാസ്മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് സ്കൂൾ അധ്യാപികക്കെതിരെ പരാതി. അമേരിക്കയിലെ ആൽഫ്രഡ് കെന്നെബങ്ക് ഹൈസ്കൂള്ളിലെ അധ്യാപികക്കെതിരെയാണ് വിദ്യാർത്ഥി പരാതി നൽകിയിരിക്കുന്നത്. കേസിലെ വിചാരണ ന്യുയോർക്ക് കൌണ്ടിയിൽ തിങ്കളാഴ്ച ആരംഭിക്കും.  
 
ജില്‍ ലാമോണ്ടാഗിന്‍ എന്ന അധ്യാപികയാണ് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന ആരോപണം നേരിടുന്നത്. അധ്യാപികയുമായി ക്ലാസ്റൂമില്‍ വച്ചും വീട്ടില്‍ വച്ചും നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് വിദ്യാര്‍ത്ഥി പരാതിയിൽ പറയുന്നത്.  
 
എന്നാല്‍ തന്റെ കക്ഷി നിരപരാധിയാണെന്നും ആരോപണങ്ങള്‍ വിദ്യാര്‍ത്ഥി കെട്ടിച്ചമച്ചതാണെന്നും ജില്ലിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആറ് കൗണ്ട് ലൈംഗിക പീഡനം ഉള്‍പ്പടെ 14 ചാര്‍ജുകളാണ് അധ്യാപികക്കെതിരെ ചുമത്തിയിട്ടുള്ളത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പാർവതിയോ റിമയോ വാ തുറന്നില്ല, ഇപ്പോൾ കുറ്റം മുഴുവൻ മോഹൻലാലിന്‌‌- ഭാഗ്യലക്ഷ്മി ചോദിക്കുന്നു