സെപ്‌തംബർ അഞ്ച്, അധ്യാപക ദിനം; കൈകോർക്കാം നല്ലൊരു നാളേക്കായ്!

സെപ്‌തംബർ അഞ്ച്, അധ്യാപക ദിനം; കൈകോർക്കാം നല്ലൊരു നാളേക്കായ്!

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (17:14 IST)
സെപ്‌തംബർ - അഞ്ച്, അധ്യാപക ദിനം. അധ്യാപകനും ഇന്ത്യയുടെ രാഷ്ട്രപതിയും ലോകോത്തര തത്വചിന്തകനുമായിരുന്ന ഡോ.സർവേപള്ളി രാധാകൃഷ്ണന്‍റെ പിറന്നാള്‍ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളര്‍ത്തിക്കൊണ്ടുവരല്‍ എന്നിവ അധ്യാപകരുടെ ചുമതലയാണ്. പുതിയൊരു തലമുറയെ വാർത്തിയെടുക്കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. അതിൽ ഇവയെല്ലാം ഉൾപ്പെടുകയും ചെയ്യുന്നു.
 
അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോൾ‍, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്. പക്ഷെ അധ്യാപകരുടെ പൊതുവേയുള്ള സ്ഥിതി ആശാവഹമല്ല. മിക്കയിടത്തും അധ്യാപകര്‍ക്ക് നല്ല ശമ്പളം കിട്ടുന്നില്ല. അതുകൊണ്ട് മികച്ചയാളുകള്‍ അധ്യാപകവൃത്തിയില്‍ എത്തുന്നില്ല. 
 
ലോകത്തിലെ അധ്യാപകരുടെ മൂന്നിലൊരു ഭാഗത്തോളം പ്രത്യേക അധ്യാപന പരിശീലനം ലഭിക്കാത്തവരും ആണ്. മറ്റൊരു കൂട്ടം പേര്‍ക്ക് വേണ്ടത്ര വിദഗ്ധ പരിശീലനം ലഭിച്ചിട്ടില്ല. ചിലരാകട്ടെ താല്‍‌പര്യമില്ലാതെ പഠിപ്പിക്കുന്നവരാണുതാനും. ഇന്നത്തെക്കാലത്ത് പ്രത്യേക കോഴ്‌സുകളും മറ്റും ഇതിനായി തന്നെയുണ്ട്. മുതിർന്ന കുട്ടികളെ പഠിപ്പിക്കാനായി പ്രത്യേക കോഴ്‌സും ചെറിയ കുട്ടികളെ പഠിപ്പിക്കാൻനായി പ്രത്യേക കോഴ്‌സും ഉണ്ട്.
 
അതുകൊണ്ടുതന്നെ അധ്യാപനത്തിന് യോഗ്യരല്ലാത്തവര്‍ പഠിപ്പിക്കുന്ന അവസ്ഥ മാറണം എന്നതാണ് ഈ അധ്യാപകദിനം ഓര്‍മ്മിപ്പിക്കുന്ന ആവശ്യം. കുട്ടികളുടെ നല്ല ഭാവിക്കായി അവർക്ക് കൂടുതൽ അറിവ് നേടുന്നതിനായി തന്നെ ഇത് പിന്തുടരേണ്ടതും അത്യാവശ്യമാണ്.
 
അധ്യാപകര്‍ മാതൃകാ വ്യക്തികളായിരിക്കണമെന്ന് ഡോ. എസ് രാധാകൃഷ്‌ണൻ അഭിപ്രായപ്പെടുന്നത്. ഒരു വിദ്യാര്‍ത്ഥി ശരാശരി 25,000 മണിക്കൂര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെലവിടുന്നു. അതുകൊണ്ട് പഠിപ്പിക്കാന്‍ കഴിവുള്ളവരും അധ്യാപനം ഇഷ്ടപ്പെടുന്നവരും മികച്ച പരിശീലനം നേടിയവരും സദാചാരബോധം വളര്‍ത്തുകയും ചെയ്യുന്നവരാണ് സ്കൂളുകളില്‍ അധ്യാപകരായി വരേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂക്കോട്ടൂരിലെ ഫുട്വെയര്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

എംഎല്‍എയെക്കാള്‍ മുകളില്‍ വാര്‍ഡ് കൗണ്‍സിലര്‍! പുതിയ നെയിം ബോര്‍ഡിന്റെ ചിത്രം പങ്കുവെച്ച് ആര്‍ ശ്രീലേഖ

റെക്കോർഡുകൾ തിരുത്തിയെഴുതി ബെവ്കോ; പുതുവത്സരത്തലേന്ന് വിറ്റത് 105.78 കോടി രൂപയുടെ മദ്യം

കുറുമ്പ് കുറച്ചധികം കൂടുന്നു, ഗ്രോക്ക് എ ഐ സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങളെ അശ്ലീല ചിത്രങ്ങളാക്കുന്നു, വ്യാപകവിമർശനം

വെള്ളാപ്പള്ളി വർഗീയവാദിയല്ല, മതേതര നിലപാടുള്ള നേതാവ്: എം വി ഗോവിന്ദൻ

അടുത്ത ലേഖനം
Show comments