Webdunia - Bharat's app for daily news and videos

Install App

ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍

സായന്തന വാര്യര്‍
ചൊവ്വ, 28 ജനുവരി 2020 (16:57 IST)
1920 ഓഗസ്റ്റ് 18: ഗാന്ധിജി ആദ്യമായി കേരളം സന്ദര്‍ശിച്ചു. ഖിലാഫത്ത് സമരത്തിന്‍റെ പ്രചരണാര്‍ത്ഥമാണ് ഖിലാഫത്ത് നേതാവ് ഷൗക്കത്തലിയോടൊപ്പം ഗാന്ധിജി കോഴിക്കോട്ടെത്തിയത്. വൈകുന്നേരം കടപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ പ്രസംഗിച്ചു.
 
1929 മാര്‍ച്ച് 10: ഗാന്ധിജി വൈക്കത്തെത്തി. കൊച്ചിയില്‍നിന്ന് ബോട്ടിലെത്തിയ ഗാന്ധിജി സത്യാഗ്രഹ സ്ഥലത്തെത്തി വളണ്ടിയര്‍മാരുടെ പ്രഭാതഭജനയില്‍ പങ്കെടുത്തു. തിരുവനന്തപുരം പോലീസ് കമ്മീഷണര്‍ പിറ്റുമായി ചര്‍ച്ച നടത്തി. പൊതുയോഗത്തില്‍ പ്രസംഗിച്ചു. മാര്‍ച്ച് 12ന് ശിവഗിരിയിലെത്തി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചു. മാര്‍ച്ച് 13ന് വര്‍ക്കല കൊട്ടാരത്തിലെത്തി തിരുവിതാംകൂര്‍ റീജന്‍റ് റാണി സേതുലക്ഷ്മി ഭായിയെയും ദിവാനെയും കണ്ട് ചര്‍ച്ച നടത്തി.
 
1927 ഒക്ടോബര്‍ 9: ഗാന്ധിജി നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തെത്തി തിരുവാര്‍പ്പ് ക്ഷേത്ര റോഡില്‍ അയിത്ത ജാതിക്കാരെ പ്രവേശിപ്പിക്കേണ്ടതിനെക്കുറിച്ച് തിരുവിതാംകൂര്‍ മഹാരാജാവിനെയും രാജ്ഞിയെയും കണ്ടു സംസാരിച്ചു. ഒക്ടോബര്‍ 11ന് തിരുവനന്തപുരത്ത് നിന്ന് കൊല്ലം ആലപ്പുഴ വഴി എറണാകുളത്ത്. 15ന് പാലക്കാട്ട് ഒക്ടോബര്‍ 17ന് കോയമ്പത്തൂരില്‍.
 
1934 ജനുവരി 10: ഹരിജനഫണ്ട് പിരിക്കാന്‍ ഗാന്ധിജി കേരളത്തില്‍. തലശ്ശേരി, വടകര, കോഴിക്കോട്, കല്‍പ്പറ്റ, മാഹി, ഒലവക്കോട്, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി, കൊയിലാണ്ടി, ഗുരുവായൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. വടകരയില്‍ വച്ച് കൗമുദി എന്ന പെണ്‍കുട്ടി തന്‍റെ ആഭരണങ്ങളെല്ലാം ഗാന്ധിജിക്ക് സംഭാവന നല്‍കി. 
 
1937 ജനുവരി 13: ഗാന്ധിജിയുടെ അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്ര. ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ പശ്ചാത്തലത്തിലുള്ള ഈ യാത്രയെ തീര്‍ത്ഥാടനമെന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഹരി വിപണിയില്‍ മുന്നേറ്റം; സെന്‍സെക്‌സ് 1200 പോയിന്റ് വരെ ഉയര്‍ന്നു

ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പ് ആപ്പിള്‍ ഇന്ത്യയില്‍ നിന്നും 5 വിമാനങ്ങള്‍ നിറയെ ഐഫോണ്‍ കടത്തിയതായി റിപ്പോര്‍ട്ട്

Kedar Jadhav Joins BJP: ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്തിന് പലപ്പോഴായി യുവതി നല്‍കിയത് മൂന്നുലക്ഷം രൂപ, രാജ്യംവിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ്

അമേരിക്ക പുറത്തിറക്കിയത് ബ്ലാക്ക് മെയിലിംഗ് സ്വഭാവം; ബുദ്ധിയില്ലായ്മ ആവര്‍ത്തിക്കുകയാണെന്ന് ചൈന

അടുത്ത ലേഖനം
Show comments