Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാന്ധിജിയുടെ ജീവിതം - സത്യാന്വേഷണത്തിന്‍റെ നാള്‍‌വഴികള്‍ !

ഗാന്ധിജിയുടെ ജീവിതം - സത്യാന്വേഷണത്തിന്‍റെ നാള്‍‌വഴികള്‍ !

മനീഷ് പി രാജന്‍

, ചൊവ്വ, 28 ജനുവരി 2020 (16:15 IST)
1869 ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ദറിലെ ഒരു വൈശ്യകുടുംബത്തിലാണ് മോഹന്‍‌ദാസ് കരം‌ചന്ദ് ഗാന്ധി ജനിച്ചത്നം. അച്ഛന്‍ കരംചന്ദ് ഗാന്ധി. മാതാവ് പുത്‌ലി‌ബായ്. 1887ല്‍ മെട്രിക്കുലേഷന്‍ പാസായി. 1883ല്‍ കസ്തൂര്‍ബായെ വിവാഹം ചെയ്തു. 1885ല്‍ പിതാവു മരിച്ചു. 1887ല്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്കു പഠിക്കാനായി ഇംഗ്ളണ്ടിലേക്ക് കപ്പല്‍ കയറി.
 
1891ല്‍ ബാരിസ്റ്റര്‍ പരീക്ഷ പാസായി തിരിച്ചു വന്നു. രാജ്കോട്ടിലും പിന്നീട് മുംബൈയിലും പ്രാക്ടീസ് ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ വ്യാപാരം നടത്തിയിരുന്ന അബ്ദുളള കമ്പനിക്കാര്‍ കേസ് വാദിക്കാന്‍ ക്ഷണിച്ചത് വഴിത്തിരിവായി. 1893ല്‍ ദക്ഷിണാഫ്രിക്കയിലേക്കു പോയി. അവിടെവച്ച് കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന വര്‍ണവിവേചനം ശരിക്കും അനുഭവിച്ചറിഞ്ഞു. ഒരിക്കല്‍ തീവണ്ടിയില്‍ നിന്നും മറ്റൊരിക്കല്‍ കുതിരവണ്ടിയില്‍നിന്നും വലിച്ചു പുറത്തിറക്കപ്പെട്ടു. ഒരിക്കല്‍ തലപ്പാവ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു. "കൂലി ബാരിസ്റ്റര്‍' എന്ന ആക്ഷേപത്തിനുപാത്രമായി.
 
1896ല്‍ ഇന്ത്യയിലെത്തി ഭാര്യയോടൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു മടങ്ങി. 1901ല്‍ ഇന്ത്യയിലെത്തി കല്‍ക്കത്ത കോണ്‍ഗ്രസില്‍ വളണ്ടിയറായി. ഗോപാലകൃഷ്ണഗോഖലെയുടെ ഉപദേശപ്രകാരം ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു.
 
1902ല്‍ വീണ്ടും ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പത്രമാരംഭിച്ചു. 1906 ല്‍ ബ്രഹ്മചര്യം സ്വീകരിച്ചു. 1910 ല്‍ ടോല്‍സ്റ്റോയ് ഫാം സ്ഥാപിച്ചു. 1915ല്‍ മഹാകവി ടാഗോര്‍ 'മഹാത്മാ' എന്ന് വിളിച്ചു ഗാന്ധിജിയെ ആദരിച്ചു. 1917ല്‍ സബര്‍മതി ആശ്രമം സ്ഥാപിച്ചു. 1918ല്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കാനാരംഭിച്ചു. 1920ല്‍ കുപ്പായവും തൊപ്പിയുമുപേക്ഷിച്ച് അര്‍ധനഗ്നനായ ഫക്കീറായി.
 
1922ല്‍ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയതിന് ആറുകൊല്ലം കഠിനതടവിനു വിധിച്ചു. ജയില്‍ ജീവിതകാലത്ത് ‘എന്‍റെ സത്യാന്വേഷണ പരീക്ഷകള്‍' എഴുതി. 1929ല്‍ 72 അനുയായികളോടെ ദണ്ഡിയാത്ര നടത്തി ഉപ്പുകുറുക്കി. വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. 1935ല്‍ വാര്‍ധയ്ക്കടുത്ത് സേവാശ്രമം സ്ഥാപിച്ചു.
 
1944ല്‍ കസ്തൂര്‍ബാ അന്തരിച്ചു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്ര്യയായി. 1947ലെ ഇന്ത്യാ വിഭജനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചു. 1948 ജനുവരി 27ന് ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തില്‍ ബിര്‍ളാ ഹൗസില്‍ ബോംബു പൊട്ടിയെങ്കിലും അപകടമുണ്ടായില്ല.
 
1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് മരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുടെ മനസില്‍ ഇന്നും മുഴങ്ങുന്ന ‘ഹേ റാം’ !