Select Your Language

Notifications

webdunia
webdunia
webdunia
webdunia

ടിക്ടോക്ക് സെക്സ് അഡിക്റ്റുകളുടെ കേന്ദ്രമാകുന്നുവോ ?

ടിക്ടോക്ക് സെക്സ് അഡിക്റ്റുകളുടെ കേന്ദ്രമാകുന്നുവോ ?
, തിങ്കള്‍, 21 ജനുവരി 2019 (15:57 IST)
സാമൂഹ്യ മധ്യമങ്ങളിൽ ഇന്ന് ഏറ്റവുമധികം തരംഗമാകുന്നത് ചൈനീസ് ഷോർട്ട് വീഡിയോ ആപ്പായ ടിക്ടോക്കാണ്. വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഈ ആപ്പിന്റെ ഉപയോകം ലോകം മുഴുവൻ വ്യാപിച്ചത്. ടിക് ടൊക്ക് ഉപയോഗത്തിൽ ഇന്ത്യയിൽ ഒന്നാമത് നിൽക്കുന്നത് നമ്മൾ മലയാളികൾ ആണ് എന്നാണ് ടിക്ടോക്കിനെ വാർഷിക അവലോകന കണക്കുകൾ വ്യക്തമാക്കുന്നത്.
 
ആവിഷ്കാര സ്വാതന്ത്ര്യം വെളിവാക്കുന്നതിനും, സ്വന്തം കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും അതിന് അംഗീകാരം നേടിയെടുക്കുന്നതിനും ഉപകാരപ്രദമാണ് ഇത്തരം ആപ്പുകൾ. എന്നാ ഇതിൽ പലതരത്തിലുള്ള അപകടങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് അറിയതെയാണ് ആപ്പുകൾ ആളുകൾ ഉപയോകികുന്നത്.
 
യുവാക്കളാണ് ഇത്തരം ആപ്പുകൾ കൂടുതലും ഉപയോഗിക്കുന്നത്. ഇതിൽ തന്നെ പെൺകുട്ടികളാണ് കൂടുതലും. ഓൺലൈൻ ഇടങ്ങളിലെ സുരക്ഷിതത്വം എങ്ങനെയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അത്രത്തന്നെ സുരക്ഷിത്വം മാത്രമേ ഉള്ളു ഇത്തരം വേദികളിലെ വീഡിയോകൾക്കും. 
 
ലോകത്തിൽ ഏറ്റവുമധികം ഡൌൺലോഡ് ചെയ്യപ്പെടുന്ന വീഡിയോകൾ ടിക്ടോക് വീഡിയോകൾ ആണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന കണക്കുകൾ. ഇവയിൽ നല്ലൊരു പങ്കും ദുരുദ്ദേശത്തോടുകൂടി തന്നെ ഡൌൺലോഡ് ചെയ്യപ്പെടുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം. 
 
പെട്ടന്ന് പ്രശസ്തി നേടുന്നതിനായി പല പെൺകുട്ടികളും അർധ നഗ്നരായിയുള്ള വീഡിയോകൾ ടിക്ടോക്കിലൂടെ പുറത്തുവിടാറുണ്ട്. എന്നാൽ ഇത്തരം വീഡിയോകൾ ഡൌൺലോഡ് ചെയ്ത് പോൺ സൈറ്റുകളിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇതിനായി പ്രത്യേകം മാഫിയകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്.
 
ഇതിൽ ഒളിച്ചിരിക്കുന്ന മറ്റൊരു അപകടം ബ്ലാൿമെയിലിംഗാണ്. വീഡിയോകൾ മോർഫ് ചെയ്ത് പെൺകുട്ടികളെ ബ്ലാക്ക്മെ‌യിൽ ചെയ്ത് പണം തട്ടുകയും ലൈംഗികമായി ഉപയോഗിക്കുന്ന തരത്തിലേക്കുപോലും കര്യങ്ങൾ നീങ്ങുകയാണ്. അതിനാൽ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. മാത്രമല്ല ഇന്ത്യൻ പൌൻ‌മാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ചൈന ആപ്പിനെ ഉപയോഗിക്കുന്നു എന്ന തരത്തിലും റിപ്പോർട്ടുകൾ സജീവമാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കളെയും കാമുകിയെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി കൊലപ്പെടുത്തി, ഒടുവിൽ കൊലപാതകിക്ക് സംഭവിച്ചതിങ്ങനെ !