Webdunia - Bharat's app for daily news and videos

Install App

പുൽ‌വാമ ആക്രമണത്തിലെ കോൺഗ്രസിന്റെ നിലപാടിനെതിരെ എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് ടോം വടക്കൻ മറുകണ്ടം ചാടി, ബി ജെ പി വടക്കന് വാഗ്ദാനം ചെയ്തത് എന്ത് ?

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (14:35 IST)
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാകാതെ ഇരുട്ടിൽ തപ്പുന്ന കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലക്കി എ ഐ സി സി മുൻ വക്താവ് ടോം വടക്കൻ ബി ജെ പിക്കൊപ്പം ചേർന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ കേരളത്തിൽ ഉള്ള ദിവസമാണ് ഡൽഹിയിൽ ടോം വടക്കൻ ബി ജെ പി അംഗത്വം സ്വീകരിച്ചിരിക്കുന്നത്.
 
ബി ജെ പിക്കെതിരെ ശക്തമായി തിരികെ വരാൻ കോൺഗ്രസ് നേതൃത്വം തയ്യാറെടുക്കുന്ന ഈ ഘട്ടത്തിൽ പാർട്ടിയിലെ പ്രമുഖ നേതാവായിരുന്ന ഒരാൾ ബി ജെ പിയിൽ ചേരുന്നത് കോൺഗ്രസിന് വലിയ തിരിച്ചടി തന്നെയായിരിക്കും. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് കോൺഗ്രസിന്റേത് എന്ന ഗുരുത ആരോപണവും ബി ജെ പി അംഗത്വം സ്വീകരിച്ചുകൊണ്ട് ടോം വടക്കൻ നടത്തി.
 
പുൽ‌വാമ ഭീകരാക്രമണത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരാൻ കാരണം എന്നാണ് ടോം വടക്കൻ പാർട്ടി മാറ്റത്തെക്കുറിച്ച് വിശദീകരിച്ചത്. ഈ വിശദീകരണം വെറുതേ ഒരു വിശദീകരണമാണ് എന്ന് കേൾകുമ്പോൾ തന്നെ മനസിലാക്കാം. മുൻ  ഐ സി സി വക്താവിനെ സ്വന്തം പാളയത്തിലെത്തിക്കാൻ രാഷ്ട്രീയമായി ബി ജെ പി ടോം വടക്കന് വാഗ്ധാനങ്ങൾ നൽകിയിരിക്കാം എന്നുള്ളതാണ് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.     
 
ശബരിമല സമരങ്ങളിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും ബി ജെ പിയുടെ കൊടിക്കിഴിൽ കോൺഗ്രസുകാർ അണി നിരക്കുന്നു എന്നും മുഖ്യ മന്ത്രി പിണറായി വിജയൻ ഉൾപ്പടെ വിമർശനം ഉന്നയിച്ചിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി ജെ പിയിൽ ചേരും എന്നും ആരോപനങ്ങൾ ഉയർന്നിരുന്നു. ടോം വടക്കന്റെ പാർട്ടി മാറ്റം സി പി എമ്മിന് ഇപ്പോൾ വീണുകിട്ടിയ അവസരമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ടോം വടക്കന്റെ ബി ജെ പി അംഗത്വം വലിയ ചർച്ചാ വിഷയമാകും. 
  
ബി ജെ പിക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്ന് പുറമെ പറയുകയും എന്നാൽ ബി ജെപിയോടൊപ്പം പോവുകയും ചെയ്യുന്ന നേതാക്കളാണ് കോൺഗ്രസിനുള്ളത് എന്നതായിരിക്കും പ്രധാനമായും ഉയരാൻ പോകുന്ന വിമർശനം. ഉൾപർട്ടി പ്രശ്നങ്ങൾ കാരണം സംസ്ഥാനത്ത് മുഴുവൻ മണ്ഡലങ്ങളിലേക്കും സ്ഥാനാർത്ഥികളുടെ അന്തിമ രൂപമുണ്ടാക്കാൻ പോലും ഇതേവരെ കോൺഗ്രസിനായിട്ടില്ല. 
 
ഇടതുമുന്നണിയാവട്ടെ നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം ആരംഭിക്കുകയും ചെയ്തു. പെരിയയിലെ ഇരട്ട കൊലപാതങ്ങൾ സി പി എമ്മിനെതിരെ ചർച്ച ചെയ്യപപ്പെടുന്ന സാഹചര്യത്തിൽ. ഇതിനെ പ്രതിരോധിക്കാൻ ടോം വടക്കന്റെ ബി ജെ പി പ്രവേശനമായിരിക്കും സി പി എം ഉപയോഗപ്പെടുത്തുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

Dharmasthala Case: ദുരൂഹതകളുടെ കോട്ട; എന്താണ് ധര്‍മസ്ഥല വിവാദം?

ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം സംബന്ധിച്ച് അഭിമുഖം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ

അടുത്ത ലേഖനം
Show comments