സായ്കുമാർ എവിടെ? ഈ മാറ്റിനിർത്തലിനു പിന്നിൽ?

എവിടെപ്പോയി സായ്‌കുമാർ? മലയാള സിനിമ അദ്ദേഹത്തെ മറന്നോ?

എസ് ഹർഷ
ചൊവ്വ, 21 നവം‌ബര്‍ 2017 (11:36 IST)
മലയാള സിനിമയിൽ വില്ലനായും നായകനായും കോമഡി കഥാപാത്രമായും ശക്തനായ നേതാവായുംസഹതാരമായും നിറഞ്ഞ് നിന്നിരുന്ന താരമാണ് സായ്‌കുമാർ. തനിക്ക് ലഭിക്കുന്ന ഏത് കഥാപാത്രത്തേയും അതിന്റെ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്ന നടനാണ് സായ്‌കുമാർ. സിനിമയിൽ തലയുയർത്തി നിന്നിരുന്ന സായ്‌കുമാറിനെ ഇപ്പോൾ കാണാനില്ലെന്നാണ് ആരാധകരുടെ വിഷമം. 
 
ഒരു ബാലതാരമായി വിടരുന്ന മൊട്ടുകൾ എന്ന ചിത്രത്തിലൂടെയാണ് തന്റെ അഭിനയ ജീവിതം സായ്കുമാർ ആരംഭിച്ചത്. പിന്നീടും വർഷങ്ങൾ വേണ്ടിവന്നു നടനായി അവതരിക്കാൻ. 1989ൽ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തിൽ ഒന്നായി അഭിനയിച്ചു. അതായിരുന്നു സായ്കുമാറിന്റെ ശരിക്കുമുള്ള തുടക്കമെന്ന് പറയാം. 
 
പിന്നീട് വന്ന ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായിരുന്നു. കഴിഞ്ഞ 20 വർഷത്തിൽ അധികമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന സായ്‌കുമാർ അവസാനമായി ചെയ്ത ശക്തമായ കഥാപാത്രം 'എന്നു നിന്റെ മൊയ്തീനിലെ' പൃഥ്വിരാജിന്റെ അച്ഛൻ വേഷമായിരുന്നു. അതിനുശേഷം ദിലീപിന്റെ രാമലീലയിലും മമ്മൂട്ടിയുടെ പുത്തൻപണത്തിലും ചെറിയ വേഷങ്ങൾ ചെയ്തു. 
 
കഴിഞ്ഞ രണ്ടു വർഷമായി മലയാള സിനിമ ഈ താരത്തെ ഉപേക്ഷിച്ച മട്ടാണ്. വേണ്ടത്ര പ്രാധാന്യം നൽകാതെ മാറ്റിനിർത്തപ്പെട്ടിരിയ്ക്കുകയാണ് സായ്കുമാറെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്. പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത മികച്ച കഥാപാത്രങ്ങളെ നൽകിയ സായ്കുമാർ ശക്തമായ രീതിയിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല ശാന്തം; നിയന്ത്രണങ്ങള്‍ ഫലം കണ്ടു, സുഖദര്‍ശനം

പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ സ്പെഷ്യല്‍ അലോട്ട്മെന്റ് നാളെ

മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

അടുത്ത ലേഖനം
Show comments