കല്ലടയെ നിലക്കുനിർത്താനെന്തെ സർക്കാരിനാകുന്നില്ല ?

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (15:18 IST)
അന്തർ സംസ്ഥാന പ്രൈവറ്റ് ബസുകൾ യാത്രക്കരിൽനിന്നും വലിയ തുക ഇടാക്കിയാണ് സർവീസ് നടത്തുന്നത്. ഇതുകൂടാതെ ഇപ്പോൾ ബസിലെ ജീവനക്കാർ തല്ലിക്കൊല്ലുമോ. പീഡനത്തിന് ഇരയാക്കുമോ എന്നുള്ള ഭയത്തിൽ വേണം യാത്ര ചെയ്യാൻ. യുവാവിനെ ക്രൂരമായി മർദ്ദിച്ച് പനം തട്ടിയെടുത്ത കേസ് പുറത്തുവന്നത് പിന്നാലെ കല്ലട ബസിൽ യാത്ര ചെയ്ത സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ തങ്ങൾ നേരിട്ട ദുരനുഭവൺഗൾ വെളിപ്പെടുത്തി രംഗത്തുവന്നിരുന്നു.
 
അത് ഒന്നും രണ്ടും സംഭവങ്ങളായിരുന്നിൽ. ബസിലെ ജീവനക്കാരൻ ഒരു വനിതാ യാത്രക്കാരിയുടെ കൂടെ ബർത്തി കിടക്കാൻ ശ്രമിച്ചു എന്നതുൾപ്പടെയുള്ള വെളിപ്പെടുത്തൽ ഉണ്ടായതിന് ശേഷവും കല്ലട യാതൊരു തടസവും കൂടാതെ സർവീസ് നടത്തി. ഇപ്പോഴിതാ ഓടുന്ന ബസിനുള്ളിൽ വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമമുണ്ടായിരിക്കുന്നു. ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ബസിന് എന്തിന് അന്തർ സംസ്ഥാന സർവീസിനുള്ള അനുമതി നൽകുന്നു ?
 
എന്ത് സംരക്ഷണയിൽ രാത്രി ഈ വാഹനങ്ങളിൽ ആളുകൾ യാത്ര ചെയ്യും ? ഗുരുതരമായ ഒരു പ്രശ്നം നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് വേണ്ട നടപടി സ്വീകരിക്കാത്തതിന്റെ തെളിവാണ് അതേ കമ്പനിയുടെ ബസിൽ തന്നെ യുവതിക്ക് പീഡന ശ്രമം നേരിടേണ്ടി വന്നത്. ഡ്രൈവറുടെ ലൈസൻ റദ്ദാക്കുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്. എന്നാൽ ഇതുകൊണ്ട് മാത്രം തീരുമോ   
   
ഇത്തരം ഗുണ്ട പ്രവർത്തനങ്ങൾക്ക് ബസിനുള്ളിൽ സ്വതന്ത്ര്യം നൽകുന്നവർക്ക് സർവീസ് നടത്താൻ അനുമതി നൽകേണ്ടതുണ്ടോ എന്ന് സർക്കാർ ചിന്തിക്കേണ്ട കാര്യമാണ്. ബംഗളൂരു യാത്രക്കിടയിൽ യുവതിയുടെ ബർത്തിൽ ബസ് ജീവനക്കാരൻ കിടക്കാൻ ശ്രമിച്ചതിന് ബംഗളുരു പൊലിസിൽ നേരത്തെ തന്നെ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ കേസെടുക്കാൻ അന്ന് പൊലീസ് തയ്യാറായില്ല. അധികാര കേന്ദ്രങ്ങൾ ഇത്തരത്തിൽ വരുത്തുന്ന വീഴ്ചകളാണ് യാത്രക്കാരെ ക്രൂരമായി പീഡിപ്പിക്കാൻ അവസരം നൽകുന്നത് എന്ന് പറയാതെ വയ്യ. 
 
കണ്ണൂരിൽനിന്നും കൊല്ലത്തേക്കുള്ള യാത്രക്കിടയിൽ തേഞ്ഞിപ്പലത്ത് വച്ചാണ് യുവതിക്കെതിരെ സഹ ഡ്രൈവറിൽനിന്നും പീഡന ശ്രമം ഉണ്ടായത്. സഹ ഡ്രൈവറായ ജോൺസൺ ജോസഫ് യുവതിയുടെ സീറ്റിനടുത്ത് വന്നിരിക്കുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതി ബഹളം ഉണ്ടാക്കിയതോടെ ബസിലെ സഹയത്രികർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതി മദ്യപിച്ചിരുന്നതായി പരിശോധനയിൽ വ്യക്തമായി, ഇയാൾക്കെതിരെ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം: എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള: സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി

അടുത്ത ലേഖനം
Show comments