ഇക്കാര്യം ചെയ്താൽ ചൊവ്വാദോഷം പണിതരില്ല !

ബുധന്‍, 19 ജൂണ്‍ 2019 (20:25 IST)
ജാതകത്തിൽ ചൊവ്വാ ദോഷം ഉണ്ടെന്നു കേൾക്കുമ്പോൾ തന്നെ എല്ലവരുടെ ഉള്ളിലും ഭയമാണ്. എന്നാൽ അങ്ങനെ ഭയപ്പെടേണ്ട ഒന്നല്ല ചൊവ്വാ ദോഷം എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. ഈ ഭയം ഉള്ളിൽ ഉണ്ടാകുമ്പോൾ തന്നെ മനസികമായ പ്രശ്നങ്ങൾ ഉണ്ടാകും. കൃത്യമായ പരിഹാരമാർഗങ്ങൾ സ്വീകരിച്ചാൽ ചൊവ്വാദോഷത്തിന്റെ കാഠിന്യം ഒഴിവാകും.
 
ചൊവ്വയുടെ ദേവനായ സുബ്രഹ്മണ്യസ്വാമിയെ പ്രീതിപ്പെടുത്തുന്നത് ദോഷങ്ങൾ നീങ്ങാൻ സഹായിക്കും സുബ്രഹ്മണ്യ ഗായത്രി മന്ത്രം ചൊല്ലുന്നതിലൂടെ ദോഷങ്ങൾക്ക് പരിഹാരൻ കാണാനാകും
 
സുബ്രഹ്മമണ്യ ഗായത്രി
ഒം സനല്‍കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹി
തന്നോ സ്കന്ദ പ്രചോദയാത്.
 
ജൻമനക്ഷത്രദിവസങ്ങളിലും ചൊവ്വാഴ്ചകളിലും സുബ്രഹ്മണ്യക്ഷേത്രദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ചൊവ്വാഴ്ച ദിവസം നവഗ്രഹങ്ങളുടെ പ്രതിഷ്ടയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും നല്ലതാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇക്കാര്യം അറിഞ്ഞോളു, സ്ത്രീക്കും പുരുഷനും ഒരുപോലെ ഗുണം ചെയ്യും !