ബഹിരാകാശത്ത് സ്വന്തമാക്കിയ മേൽകൈ വോട്ടിൽ പ്രതിഫലിക്കുമോ ?

ബുധന്‍, 27 മാര്‍ച്ച് 2019 (16:39 IST)
ബഹിരാകശത്തും പ്രതിരോധം ശക്തമാക്കി പുതിയ നാഴികക്കല്ല് കുറിച്ചിരിക്കുകയാണ് ഇന്ത്യ. ബാഹിരാകാശത്തുനിന്നുമുള്ള ചാര സാറ്റലൈറ്റ് കണ്ണുകളെ ആവശ്യമുള്ളപ്പോൾ തകർക്കാൻ ശേഷിയുള്ള ആന്റി സാറ്റലൈറ്റ് മിസൈൽ (എ-സാറ്റ്) ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡി ആർ ഡി ഓയാണ് മിഷൻ ശക്തിക്ക് പിന്നിൽ.
 
ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം, ബഹിരാകാശ യുദ്ധ തന്ത്രങ്ങളിലും ഇന്ത്യ മുന്നേറിയിരിക്കുന്നു. ശീത യുദ്ധകാലത്താണ് അമേരിക്കയും റഷ്യയുമാണ് ഇത്തരം ഒരു മിസൈലിനായുള്ള പരീക്ഷണങ്ങൾ ആരംഭിച്ച്. പിന്നീട് ചൈനയൂം എ സറ്റ് മിസൈൽ വികസിപ്പിച്ചെടുത്തു. യുദ്ധ സമയങ്ങളിൽ നിർണായക നീക്കങ്ങൾ നടത്താൻ സാധിക്കും എന്നതാണ് എ സാറ്റ് മിസൈലുകളുടെ പ്രാധാന്യം. 
 
ഇന്ത്യ പ്രതിരോധ രംഗത്ത് വലിയ നേട്ടം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത് എന്ന കാര്യത്തിൽ സംസയമേതുമില്ല. എന്നാൽ തിരഞ്ഞെടുപ്പ് കാലത്ത് ച്ചർച്ചയാവുക ബഹിരാകാശത്തോളം പ്രതിരോധം ശക്തമാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടുകളിൽ പ്രതിഫലിക്കുമോ എന്നതാണ്.
 
വലിയ സസ്‌പൻസ് നൽകികൊണ്ടായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് വന്നത്. രാജ്യത്തെ അഭിസംഭോദന ചെയ്യും എന്നും സുപ്രധാന കാര്യങ്ങൾ വെളിപ്പെടുത്തുമെന്നുമായിരുന്നു ട്വീറ്റ്. ഇത്തരത്തിൽ കുറച്ചു നേരത്തേക്ക് വലിയ ഒരു സസ്‌പെൻസ് നൽകിയ ശേഷമാണ് രാജ്യം എ സാറ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ചതായി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.
 
പ്രധനമന്ത്രിയുടെ ട്വീറ്റ് വലിയ ചർച്ചയായി. അതിർത്തിയിൽ പാകിസ്ഥാനായുള്ള പ്രശ്നങ്ങൾ രൂക്ഷമാ‍യി നിൽക്കുന്ന സാഹചര്യത്തിൽ അതായിരിക്കം വിഷയം എന്നുപോലും ആളുകൾ സംശയിച്ചു. പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ പ്രതിരോധ രംഗത്തെക്കുറിച്ചുള്ളതായിരിക്കും എന്ന സൂചനകൾ കൂടി പുറത്തുവന്നതൊടെ ഈ സംശയങ്ങൾക്ക് ബലം കൂടി.
 
രാജ്യത്തെ സംരക്ഷകരാണ് തങ്ങൾ എന്നാതാണ് ബി ജെ പി ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉയർത്തിപ്പിടിക്കുന്ന പ്രധാന മുദ്രാവാഖ്യം. ബാലാക്കോട്ട് ആക്രമണത്തിനു ശേഷം രാജ്യത്ത് ബി ജെ പിക്ക് അനുക്കൂലമായ സാഹചര്യം ഉണ്ടായിരിക്കുന്നു എന്നാണ് വിവിധ പോളുകൾ സൂചിപ്പിക്കുന്നത്. പാകിസ്ഥാന്റെ വ്യോമാക്രമണത്തെ ശക്തമായി ചെറുത്തതും തങ്ങൾ സംരക്ഷകരാണ് എന്ന ഇമേജ് ഉയർത്താൻ ബി ജെ പി യെ സഹായിച്ചു. 
 
ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രധിരോധ രംഗത്ത് ഒരു നാഴിക കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന എ സാറ്റ് മിസലിന്റെ വിജയകരമായ പരീക്ഷണം. നിലവിലെ അനുകൂലമായ സാഹചര്യത്തെ ഒന്നുകൂടി ശക്തിപ്പെടുത്താൻ ഇത് സഹായിക്കും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. വടക്കെ ഇന്ത്യയിലെ ഹിന്ദി ഹൃദയഭൂമി എന്നറിയൊപ്പെടുന്ന ബി ജെ പിയുടെ സക്തി കേന്ദ്രങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ പ്രതിരോധ രംഗത്തെ പുതിയ വിജയവും വഴിയൊരുക്കും. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ആസാമിൽ ആളില്ലാ കസേരകളോട് സംസാരിക്കേണ്ടി വന്ന് ബിജെപി നേതാക്കള്‍