World Environment Day 2025: പ്ലാസ്റ്റിക് മലിനീകരണത്തെ തോൽപ്പിക്കാം, പ്രകൃതിയെ രക്ഷിക്കാം

അഭിറാം മനോഹർ
ബുധന്‍, 4 ജൂണ്‍ 2025 (17:17 IST)
World Environment Day
2025 ജൂണ്‍ 5-ന് ലോകം മുഴുവന്‍ ലോക പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. യുനൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ (UNEP) നേതൃത്വത്തില്‍, ഈ വര്‍ഷത്തെ പ്രമേയം ''പ്ലാസ്റ്റിക് മലിനീകരണത്തെ തോല്‍പ്പിക്കുക'' എന്നതാണ്. ലോകമെങ്ങും പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഗൗരവം ചൂണ്ടികാണിക്കുകയും ആഗോളതലത്തില്‍ പ്ലാസ്റ്റിക്കിനെതിരെ പൊരുതാനുമാണ് ഈ വര്‍ഷം ലക്ഷ്യമിടുന്നത്.
 
 ജലസ്രോതസ്സുകള്‍, മണ്ണ്, ഭക്ഷ്യശൃംഖല എന്നിവയെ ബാധിക്കുന്ന പ്ലാസ്റ്റിക് മലിനീകരണം പരിസ്ഥിതിക്ക് വലിയ അളവില്‍ ദോഷകരമാണ്. പ്രതിവര്‍ഷം ഏകദേശം 11 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ജലസ്രോതസുകളിലേക്കെത്തുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനരുപയോഗം ഉയര്‍ത്തുക എന്നതെല്ലാമാണ് ഇതിനെതിരെ സ്വീകരിക്കാവുന്ന നടപടികള്‍. ഇത്തവണ ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആഘോഷങ്ങള്‍ക്ക് ദക്ഷിണ കൊറിയയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയിലും പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിപുലമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്തത്തെ ഓര്‍മപ്പെടുത്തുകയാണ് പരിസ്ഥിതി ദിനം ചെയ്യുന്നത്. പരിസ്ഥിതിയെ രക്ഷിക്കാന്‍ കൈകോര്‍ത്ത് പോരാട്ടത്തിലേര്‍പ്പെടാം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനായി കെഎസ്ആര്‍ടിസി

നവംബര്‍ 1 മുതല്‍ എസ്ബിഐ കാര്‍ഡിന് വരുന്ന മാറ്റങ്ങള്‍ ഇവയാണ്

മലയാളികൾക്ക് അഭിമാനിക്കാം, രാജ്യത്ത് സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി

വണ്ടര്‍ല കൊച്ചിയില്‍ 'ലോകാ ലാന്‍ഡ്' ഹാലോവീന്‍ ആഘോഷം

40 മിനിറ്റിൽ എല്ലാം മാറ്റിമറിച്ച് ട്രംപ്, ചൈനയ്ക്കുള്ള തീരുവ 47 ശതമാനമാക്കി, അമേരിക്ക സുഹൃത്തെന്ന് ഷി ജിൻപിങ്

അടുത്ത ലേഖനം
Show comments