വിരമിച്ച ജഡ്ജിമാര്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നത് തെറ്റായ പ്രവണത: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ഈ പ്രവണതകള്‍ ശരിയല്ലെന്നും ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (17:04 IST)
വിരമിച്ച ജഡ്ജിമാര്‍ സ്ഥാനമാനങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്. വിരമിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ജഡ്ജിമാര്‍ മത്സരിക്കുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. ഈ പ്രവണതകള്‍ ശരിയല്ലെന്നും ഇത് വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
 
ഇത് വിധി ന്യായങ്ങളില്‍ ജഡ്ജിമാര്‍ മറ്റുള്ളവരാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാക്കും. പൊതുസമൂഹം ഇക്കാര്യം ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകും. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാവും. നിരവധി സഹപ്രവര്‍ത്തകര്‍ സ്ഥാനങ്ങള്‍ സ്വീകരിക്കില്ലെന്ന് പ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
 
ബ്രിട്ടീഷ് സുപ്രീംകോടതിയിലെ പ്രസംഗത്തിലാണ് ചീഫ് ജസ്റ്റിസ് വിമര്‍ശനം ഉന്നയിച്ചത്. കൂടാതെ കോടതി നടപടികളുടെ തത്സമയ സംപ്രേഷണം ഒരു സുപ്രധാന സുതാര്യത ഉറപ്പാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിലെ ആദ്യ ടോട്ടല്‍ ഓട്ടോമേറ്റഡ് ലാബുമായി രാജഗിരി ആശുപത്രി

യുഎസില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ വര്‍ദ്ധനവ്

കേരള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി, ക്ലാസ് മുറികള്‍ ബഹിഷ്‌കരിക്കും

Montha Cyclone: 'മോന്‍ത' ചുഴലിക്കാറ്റ് തീരംതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ഈ സംസ്ഥാനങ്ങളില്‍ ജാഗ്രത, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Kerala Weather: ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments