Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ത്?; ചിന്തിക്കാം സൃഷ്ടിക്കാം ഭൂമിക്കായി ഈ ദിനം!

വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ത്?; ചിന്തിക്കാം സൃഷ്ടിക്കാം ഭൂമിക്കായി ഈ ദിനം!
, ബുധന്‍, 5 ജൂണ്‍ 2019 (10:52 IST)
ഇന്ന് ജൂണ്‍ അഞ്ച്. പരിസ്ഥതി ദിനം. സ്‌കൂള്‍ കുട്ടികളും പരിസ്ഥിതി പ്രവര്‍ത്തകരും ജനപ്രതിനിധികളും ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്നു. ഫോട്ടോകളിലേക്ക് മാത്രമായി ഈ ദിനം ചുരുങ്ങിയോ എന്ന് ചിന്തിക്കേണ്ട സമയമാണ് ഇത്. സത്യത്തില്‍ ഈ ദിനം കേരളത്തിലെ മുറിക്കപ്പെട്ട വൃക്ഷങ്ങളുടെയും ചതിക്കപ്പെട്ട തീരങ്ങളുടെയും, വഞ്ചിക്കപ്പെട്ട കൈയേറ്റങ്ങളുടെയും ഓര്‍മ്മ പുതുക്കുന്നദിനമായി മാറേണ്ടിയിരിക്കുന്നു.വായു മലിനീകരണത്തെ പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം. ഇത്തവണ ആഗോള പരിസ്ഥിതി ദിന ആഘോഷങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നത് ചൈനയാണ്.
 
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടഹക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഒരോ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറച്ച് ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഹരിത ഗൃഹ വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയും ഈ ദിവസത്തിന്റെ ലക്ഷ്യമാണ്.
 
വിവേക പൂര്‍വ്വം തീരുമാനമെടുക്കേണ്ട സമയമാണിത്. മലിനീകരണത്തിന് നികുതി ഈടാക്കുക,ഫോസില്‍ ഇന്ധനങ്ങളുടെ സബ്‌സിഡി നിര്‍ത്തുക, പുതിയ കല്‍ക്കരി ഖനികള്‍ തുടങ്ങാതിരിക്കുക. ഇതാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടരസ് ഈ പരിസ്ഥിത ദിനത്തില്‍ ലോകരാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടത്. ജനസംഖ്യയും വാഹനപ്പെരുപ്പവും തമ്മില്‍ മത്സരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കൊടുംചൂടും അതിശൈത്യവും പ്രവചനങ്ങള്‍ തെറ്റിക്കുന്ന കാലം. പ്രളയം കണ്ട നാട്ടില്‍ ഇപ്പോഴും മലകള്‍ ഇടിക്കുമ്പോള്‍ കേവലം മരം നട്ട് കൈകഴുക എന്നതല്ല പരിഹാരം. എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനേയും ആവാസവ്യവസ്ഥയേയും തിരികെപ്പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്റെ എട്ട് വര്‍ഷം മടക്കി തരൂ; കാമുകിയുടെ വീട്ടുപടിക്കല്‍ പ്ലക്കാര്‍ഡും പിടിച്ച് കാമുകന്റെ നിരാഹാരസമരം; ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് കല്യാണം