വൃശ്ചിക പൂംപുലരി, വ്രത ശുദ്ധി തരും പുലരി....ഇന്ന് വൃശ്ചികം ഒന്ന്. ശബരിമല തീര്‍ഥാടനകാലവും മണ്ഡലകാലവും ഇന്ന് ആരംഭിക്കുന്നു. ഇനി എങ്ങും ശരണം വിളി ഉയരും.വൃശ്ചിക മാസത്തിന്‍റെ ആദ്യപുലരിയില്‍ വ്രതം ആരംഭിക്കുന്നു. വ്രതം അനുഷ്ഠിക്കുമ്പോള്‍ ഭക്തര്‍ അയ്യപ്പമുദ്രയുള്ള മാല കഴുത്തിലണിയും. ഈ മാല ക്ഷേത്രസന്നിധിയിലോ ഗുരുസ്വാമിയുടെ മുന്നിലോ പൂജിച്ചാണ് ധരിക്കാറ്. മാലയിടുന്നതോടെ വ്രതം ആരംഭിക്കയായി. ഓണ്‍ലൈന്‍ അയ്യപ്പ പൂജ പതിനെട്ടാംപടി ചവിട്ടുന്നതിനു വ്രതനിഷ്ഠയിലും ഇത്രയും പടികള്‍ താണ്ടണമെന്നു വിശ്വാസം. പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, ചെവി, നാക്ക്, മൂക്ക്, ത്വക്ക്, അഷ്ടരാഗങ്ങളില്‍പെട്ട കാമം, ക്രോധം, ലോഭം, മോഹം, മദം, മാല്‍സര്യം, അഹങ്കാരം, അസൂയ, ത്രിഗുണങ്ങളായ സാത്വികം, രാജസം, താമസം തുടര്‍ന്നു വിദ്യ, അവിദ്യ എന്നിവയാണു മണ്ഡല വ്രതവേളയില്‍ താണ്ടേണ്ട പടികള്‍.കടുത്ത വ്രതമനുഷ്ഠിച്ചാലേ ഇതിനു കഴിയൂ. മണ്ഡലകാലം മുഴുവനും ബ്രഹ്മചര്യം അനുഷ്ഠിക്കണം. ദിവസവും രാവിലെയു വൈകിട്ടും കുളി നിര്‍ബന്ധം. സുഗന്ധവസ്തുക്കള്‍, വാസന സോപ്പ്, പൗഡര്‍, ഹെയര്‍ ഓയില്‍ തുടങ്ങിയവ ഒഴിവാക്കുന്നത് നന്ന്. ശരീരശുദ്ധിക്കു പുറമേ മാനസിക ശുദ്ധിയും അനിവാര്യം. സ്വാമിഭക്തര്‍ എല്ലാ ദിവസവും ക്ഷേത്രദര്‍ശനം നടത്തണം. കറുപ്പോ കാവിയോ നിറത്തിലുള്ള വസ്ത്രങ്ങളാണു വ്രതകാലയളവില്‍ ഉചിതം. വ്രതം അനുഷ്ഠിക്കുമ്പോള്‍ സസ്യാഹാരം, പഴവര്‍ഗങ്ങള്‍ എന്നിവ മാത്രമേ കഴിക്കാവൂ. ഒരു ജീവിയേയും കൊല്ലരുത്, കള്ളം പറയരുത്, മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, തന്നേക്കാള്‍ മുതിര്‍ന്നവര്‍ ഇവരോടൊക്കെ വിനയപൂര്‍വ്വം പെരുമാറണം. സര്‍വ ചരാചരങ്ങളും "സ്വാമി'യെന്നു സങ്കല്‍പിക്കണം.
ശബരിമലയില്‍ തങ്ക സൂര്യോദയം
ത്യാഗം സഹിക്കാന്‍ കരുത്തു നേടണം. അന്യന്‍റെ വസ്തുക്കള്‍ മോഷ്ടിക്കരുത്. കള്ളസാക്ഷി പറയരുത്.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്, കോപിക്കരുത്. അയ്യപ്പധ്യാനം എപ്പോഴും മനസ്സിലുണ്ടാവണം. അന്നദാനം നല്ലത്. നഗ്നപാദരായി സഞ്ചരിക്കുന്നത് ഉത്തമം.
അയ്യപ്പന്‍ കേരളത്തിന്‍റെ വിശാല ദൈവസങ്കല്പം
'ആദിത്യ ചന്ദ്രന്‍റെ കണ്ണഴകോടെ
ശ്രീമഹാദേവന്‍റെ മെയ്യഴകോടെ
ശംഖും കഴുത്തിലോ പൊന്നരയോടെ
ശ്രീ ധനുമാസത്തിലുത്തിരം നാളില്‍
പഞ്ചമിപ്പക്കം പിറന്നാളുണ്ണി '
ഇതു ഭൂതഗണനാഥന്‍ അയ്യപ്പനെക്കുറിച്ചുള്ള കവിവചനം.ധര്‍മശാസ്താവിന്‍റെ ഉത്പത്തിക്ക് പുരാവൃത്തങ്ങളെറെ.എന്നാല്‍ അയ്യപ്പനെ സമൂഹത്തിന്‍റെ ദൈവമാക്കി മാറ്റിയത് കേരളമാണ്.
അയ്യപ്പപുരാണങ്ങളില്‍ അഗ്രസ്ഥാനത്താണ് "ഭൂതനാഥോപാഖ്യാനം'. ശ്രീഭൂതനാഥനെന്നും അറിയപ്പെടുന്ന ധര്‍മശാസ്താവിനെപ്പറ്റിയുള്ള കഥകള്‍ ഈ സംസ്കൃത ഗ്രന്ഥത്തില്‍ 15 അധ്യായങ്ങളിലായി വിവരിക്കുന്നു.
കാടും മേടും നിറഞ്ഞ പ്രദേശത്ത് അയ്യപ്പന് ക്ഷേത്രം പണിഞ്ഞത്, പുലികളെയും ചെടികളെയും അയ്യപ്പന്‍റെ തോഴരാക്കിയത്, മുസ്ലീം പ്രമാണിയായിരുന്ന വാവരെ ഇഷ്ട സഖാവാക്കിയത്. ക്രാന്തദര്‍ശികളായ പൂര്‍വികരായിരുന്നു . പരിസ്ഥിതി സംരക്ഷണവും മത സൗഹാര്‍ദ്ദവും കാംക്ഷിച്ചിരുന്ന പൂര്‍വികര്‍.