കൈകഴുകല്‍ ഓര്മ്മിപ്പിക്കാന് ഒരുദിവസം
ഇന്ന് ആദ്യത്തെ ലോക കൈകഴുകല് ദിനം
സോപ്പും വെള്ളവും ഉപയോഗിച്ച് കൈകഴുകേണ്ടത് ആധുനിക ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ ആവാത്ത കാര്യമാണ്. ഇതിലെന്താണ് ഇത്ര പറയാന്‍ എന്ന് അത്ഭുതം കൂറാന്‍ വരട്ടെ. സോപ്പിട്ട് കൈകഴുകാന്‍ കഴിയാത്ത അല്ലെങ്കില്‍ കൈകഴുകാത്ത ഒട്ടേറെ പേര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ട്. 2008
ഒക്‍ടോബര്‍ 15 ന് ലോകം ആദ്യത്തെ കൈകഴുകല്‍ ദിനം ആചരിക്കുകയാണ്. ഒക്ടൊബര്‍ 15 ലോക കൈകഴുകല് ദിനം |
|
സ്റ്റോക്ക് ഹോമില്‍ 2008 ഓഗസ്റ്റ് 17 മുതല്‍ 23 വരെ നടന്ന ലോക ജലവാരത്തില്‍ കൈകഴുകുന്നതില്‍ പൊതു-സ്വകാര്യ പങ്കാളിത്തം വേണമെന്ന തീരുമാനം ഉണ്ടായി. ഇതിന്‍റെ ഭാഗമായാണ് ഒക്‍ടോബര്‍ 15 കൈകഴുകല്‍ ദിനമായി തീരുമാനിച്ചത്. 2008 ശുചീകരണ അന്തര്‍ദ്ദേശീയ ശുചീകരണ വര്‍ഷമ |
|
|
രോഗപ്രതിരോധത്തിനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഉപാധിയാണ് സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത്. ഏറെ വഷളായി കൊണ്ടിരിക്കുന്ന പരിസ്ഥിതിയും മണ്ണും വെള്ളവും ഖരവസ്തുക്കളും എല്ലാം നാം പലപ്പോഴും വെറും കൈകൊണ്ടാണ് കൈകാര്യം ചെയ്യുന്നത്. ഇതിലൂടെ ഒട്ടേറെ രോഗങ്ങള്‍ നമ്മുടെ ശരീരത്തിലേക്ക് നാമറിയാതെ കടന്നുവരുന്നു.
ഈ സ്വാഭാവികമായ രോഗ ആക്രമണം ചെറുക്കാനുള്ള ഏക വഴി ദിവസത്തില്‍ പല തവണ, പ്രത്യേകിച്ച് ആഹാരത്തിനു മുമ്പ്, സോപ്പും ശുദ്ധ ജലവും ഉപയോഗിച്ച് കൈ കഴുകുകയാണ്. കൈകഴുകല്‍ ദിനാചരണത്തിന്‍റെ ആദ്യവര്‍ഷം സ്കൂള്‍ കുട്ടികളെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 30 രാജ്യങ്ങളില്‍ നിന്നുള്ള സ്കൂള്‍ കുട്ടികള്‍ ഈ ദിവസം സോപ്പ് ഉപയോഗിച്ച് കൈകഴുകും. ഈ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും. |
ചെറിയൊരു ശീലമാറ്റത്തിലൂടെ - സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നതിലൂടെ - വയറിളക്കം മൂലമുള്ള മരണ നിരക്ക് 50 ശതമാനം കണ്ട് കുറയ്ക്കാമെന്നാണ് നിഗമനം. വയറിളക്കം, കടുത്ത ശ്വാസകോശ അണുബാധ തുടങ്ങി കുട്ടികളുടെ മരണത്തിനു കാരണമാവുന്ന രോഗങ്ങള്‍ കൈകഴുകലിലൂടെ തന്നെ ഗണ്യമായ |
|
|
ഇതൊരു ജീവന്‍ സുരക്ഷാ ശീലമാണെങ്കില്‍ പോലും മിക്ക രാജ്യങ്ങളിലും ആരും ഇത് പാലിക്കാറില്ല, ശീലിപ്പിക്കാന്‍ പ്രയാസമാണുതാനും. 2015 ല്‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് മൂന്നില്‍ രണ്ടായി കുറയ്ക്കുക എന്ന സഹസ്രാബ്ദ വികസന ലക്‍ഷ്യവും കൈകഴുകല്‍ ദിനാചരണത്തിനു പിന്നിലുണ്ട്.
ഒരു നല്ല കാര്യം എന്നതിലുപരി സ്വാഭാവികമായ ഒരു ശീലമായി ഇതിനെ മാറ്റാനാണ് ശ്രമം. ലോകമെമ്പാടുമുള്ള വീടുകളിലും സ്കൂളുകളിലും സമൂഹങ്ങളിലും ഈ സന്ദേശം എത്തിക്കും.
ആഹാരത്തിനു മുമ്പും മലമൂത്രവിസര്‍ജ്ജനത്തിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകുന്നത് ജീവിതത്തിന്‍റെ ഒരു ഭാഗമായി മാറ്റാനാണ് യജ്ഞം. ഇത് ഒരു കുത്തിവയ്പ്പോ ദീര്‍ഘകാലത്തെ ഔഷധ സേവയോ നടത്തുന്നതിനേക്കാള്‍ സഹജവും സ്വാഭാവികവും ആയിരിക്കും എന്നാണ് പ്രതീക്ഷ.
Follow Webdunia malayalam